Asianet News MalayalamAsianet News Malayalam

സോഷ്യല്‍ മീഡിയയില്‍ ഒന്നാമതായി ഏഷ്യാനെറ്റ് ന്യൂസ് ജൈത്രയാത്ര തുടരുന്നു; പ്രേക്ഷകര്‍ക്ക് നന്ദി!

  • ഫേസ്ബുക്കില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ പേജിന് 47.39 ലക്ഷം ലൈക്കുകള്‍
  • യൂട്യൂബില്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തത് 34.4 ലക്ഷം പ്രേക്ഷകര്‍
  •  ഇന്‍സ്റ്റാഗ്രാമില്‍ 2.5 ലക്ഷം ഫോളോവേഴ്‌സുമായി ബഹുദൂരം മുന്നില്‍
     
asianet news  number one in social media platforms
Author
Thiruvananthapuram, First Published Nov 8, 2019, 8:59 PM IST

തിരുവനന്തപുരം: മലയാള വാര്‍ത്താ ചാനലുകളില്‍ വര്‍ഷങ്ങളായി റേറ്റിംഗില്‍ ബഹുദൂരം മുന്നില്‍ തുടരുന്ന ഏഷ്യാനെറ്റ് ന്യൂസ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും കുതിപ്പ് തുടരുന്നു. യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിങ്ങനെ മുന്‍നിര സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെല്ലാം ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള മലയാള മാധ്യമം എന്ന സ്ഥാനം ഏഷ്യാനെറ്റ് ന്യൂസിന് സ്വന്തം.

വാര്‍ത്തകളറിയാന്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന മലയാള മാധ്യമവും ഏഷ്യാനെറ്റ് ന്യൂസ് തന്നെ. ഫേസ്ബുക്കില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ പേജിന് 47.39 ലക്ഷം ലൈക്കുകളാണ് ഉള്ളത്. 35.18 ലക്ഷം ലൈക്കുകളുമായി മനോരമ ന്യൂസ് രണ്ടാം സ്ഥാനത്തും 28.65 ലക്ഷം ലൈക്കുകളുമായി മാതൃഭൂമി മൂന്നാമതുമാണ്.

asianet news  number one in social media platforms

യൂട്യൂബില്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തിട്ടുള്ളത് 34.4 ലക്ഷം പ്രേക്ഷകരാണ്. മനോരമ ന്യൂസിന് 25.4 ലക്ഷം സബ്‌സ്‌ക്രൈബേഴ്സുള്ളപ്പോള്‍ മൂന്നാമതുള്ള മീഡിയവണ്‍ ടിവിക്ക് 14.9 ലക്ഷം പ്രേക്ഷകരുണ്ട്.

asianet news  number one in social media platforms

ഒപ്പം ഇന്‍സ്റ്റാഗ്രാമില്‍ 2.5 ലക്ഷം ഫോളോവേഴ്‌സുമായി ബഹുദൂരം മുന്നിലാണ് ഏഷ്യാനെറ്റ് ന്യൂസ്. 1.88 ലക്ഷം ഫോളോവേഴ്സുമായി മാതൃഭൂമിഡോട്ട്കോം ആണ് രണ്ടാമത്. 1.59 ഫോളോവേഴ്സുമായി മീഡിയവണ്‍ ടിവി മൂന്നാം സ്ഥാനത്താണ്. പുതിയതായി രംഗപ്രവേശം ചെയ്ത ഹലോ ആപ്പ്, ഷെയര്‍ചാറ്റ്, ടെലിഗ്രാം എന്നീ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലും ഏഷ്യാനെറ്റ് ന്യൂസ് സജീവമാണ്.

asianet news  number one in social media platforms

ഏഷ്യാനെറ്റ് ന്യൂസ് ഷെയര്‍ചാറ്റില്‍ ഇപ്പോള്‍ ഫോളോ ചെയ്യാം

ഏഷ്യാനെറ്റ് ന്യൂസ് ഹലോ ആപ്പില്‍ ഇപ്പോള്‍ ഫോളോ ചെയ്യാം

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ ടെലിഗ്രാമിലും ലഭിക്കും

Follow Us:
Download App:
  • android
  • ios