Asianet News MalayalamAsianet News Malayalam

ഡൗൺ സിൻഡ്രോം ദിനം: ബോധവത്കരണവും ആഘോഷവും സംഘടിപ്പിച്ച് ആസ്റ്റർ കൈൻഡ്

ഡൗൺ സിൻഡ്രോമിനെ കുറിച്ചുള്ള കൃത്യമായ അറിവുകൾ പ്രചരിപ്പിക്കാനും ഡൗൺ സിൻഡ്രോമുള്ള കുട്ടികൾക്ക് സമൂഹത്തിൽ കൂടുതൽ സ്വീകാര്യത നേടിക്കൊടുക്കാനുമാണ് ആസ്റ്റർ മെഡ്‌സിറ്റിയിലെ നോളജ് ഹബ്ബിൽ നടന്ന പരിപാടി ലക്ഷ്യമിട്ടത്.

aster kind World Down Syndrome Day 2024
Author
First Published Mar 28, 2024, 9:16 AM IST

ലോക ഡൗൺ സിൻഡ്രോം ദിനത്തോടനുബന്ധിച്ച് കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലെ കിഡ്‌സ് ഇന്റഗ്രേറ്റഡ് ന്യുറോളജി ആൻഡ് ഡെവലപ്‌മെന്റ് സെന്റർ (കെ.ഐ.എൻ.ഡി) 'എൻഡ് ദി സ്റ്റീരിയോടൈപ്പ് '' എന്ന പേരിൽ പ്രത്യേക ബോധവത്കരണ പരിപാടിയും ആഘോഷവും സംഘടിപ്പിച്ചു. ഡൗൺ സിൻഡ്രോമിനെ കുറിച്ചുള്ള കൃത്യമായ അറിവുകൾ പ്രചരിപ്പിക്കാനും ഡൗൺ സിൻഡ്രോമുള്ള കുട്ടികൾക്ക് സമൂഹത്തിൽ കൂടുതൽ സ്വീകാര്യത നേടിക്കൊടുക്കാനുമാണ് ആസ്റ്റർ മെഡ്‌സിറ്റിയിലെ നോളജ് ഹബ്ബിൽ നടന്ന പരിപാടി ലക്ഷ്യമിട്ടത്. ഡൗൺ സിൻഡ്രോമുള്ള കുട്ടികളും അവരുടെ രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്ത് വൈവിധ്യങ്ങൾ ആഘോഷമാക്കി.

ഡൗൺ സിൻഡ്രോമുള്ള കുട്ടികളുടെയും കൗമാരക്കാരുടെയും കലാപ്രകടനങ്ങളും അവരുടെ കഴിവുകളുടെ പ്രത്യേക അവതരണവും ചടങ്ങിന് മാറ്റുകൂട്ടി. കുട്ടികൾ നടത്തിയ ടാലന്റ് ഷോയും ഫാഷൻ ഷോയും ഹൃദയം നിറയ്ക്കുന്നതായിരുന്നു. കൂടാതെ കുട്ടികൾക്കായി മാജിക് ഷോയും മറ്റ് വിനോദപരിപാടികളും സംഘടിപ്പിച്ചു.

ഇത്തരം പരിപാടികൾ ഡൗൺ സിൻഡ്രോമിനെ കുറിച്ച് ജനങ്ങൾക്ക് അറിവ് പകരുക മാത്രമല്ല, ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവർക്ക് നമ്മുടെ സമൂഹത്തിൽ ഒരിടമുണ്ടെന്ന് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നുണ്ടെന്ന് ആസ്റ്റർ മെഡ്സിറ്റി കൺസൾട്ടന്റ് - ഡെവലപ്മെന്റൽ പീഡിയാട്രീഷൻ ഡോ. സൂസൻ മേരി സക്കറിയ പറഞ്ഞു. വിഭിന്നശേഷിക്കാരായ എല്ലാ കുട്ടികളുടെയും അവകാശങ്ങൾക്ക് വേണ്ടി ആസ്റ്റർ കൈൻഡ് എല്ലായ്‌പ്പോഴും നിലകൊണ്ടിട്ടുണ്ട്. അത്തരം നിരവധി പ്രവർത്തനങ്ങളിൽ ഒന്നാണ് ആസ്റ്റർ കൈൻഡ് സംഘടിപ്പിച്ച ''എൻഡ് ദി സ്റ്റീരിയോടൈപ്പ് '' എന്ന പരിപാടിയെന്നും ഡോ.സൂസൻ മേരി സക്കറിയ പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios