Asianet News MalayalamAsianet News Malayalam

എസ് രാജേന്ദ്രനെ സന്ദർശിച്ച് ബിജെപി നേതാക്കൾ; കൂടിക്കാഴ്ച മൂന്നാറിലെ വീട്ടിൽ, രാഷ്ട്രീയമില്ലെന്ന് വിശദീകരണം

ബിജെപി മധ്യമേഖല പ്രസിഡൻ്റ് ഹരിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രമീള ദേവിയുമാണ് എസ് രാജേന്ദ്രനെ സന്ദർശിച്ചത്.

bjp leaders meet devikulam former mla s rajendran
Author
First Published May 5, 2024, 5:05 PM IST

ഇടുക്കി: സിപിഎമ്മില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെ സന്ദർശിച്ച് ബിജെപി നേതാക്കൾ. ബിജെപി മധ്യമേഖല പ്രസിഡൻ്റ് ഹരിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രമീള ദേവിയുമാണ് എസ് രാജേന്ദ്രനെ സന്ദർശിച്ചത്. എസ് രാജേന്ദ്രന്റെ ഇക്കാ നഗറിലെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ഇല്ലെന്ന് എസ് രാജേന്ദ്രൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്നാറിൽ ചില അക്രമ സംഭവങ്ങൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതിയിൽ പരിശോധിക്കാനാണ് ബിജെപി നേതാക്കൾ എത്തിയതെന്ന് എസ് രാജേന്ദ്രൻ പറഞ്ഞു. 

നേരത്തെ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ദില്ലിയിലെത്തി എസ് രാജേന്ദ്രൻ മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കറുമായി എസ് രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയതാണ് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത്. പ്രകാശ് ജാവദേക്കറുമായി രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയതോടെയാണ് ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം ഇപ്പോള്‍ വീണ്ടും ശക്തമായത്. എന്നാല്‍ സിപിഎമ്മിൽ നിന്നും പിന്നോട്ടില്ലെന്നും ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ക്കൊപ്പമുള്ള ഫോട്ടോ വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നും എസ് രാജേന്ദ്രൻ പ്രതികരിച്ചിരുന്നു. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ സിപിഎം നേതാക്കൾ വിളിച്ചിരുന്നു. കാര്യങ്ങൾ അവരെ അറിയിച്ചിട്ടുണ്ടെന്നും എസ് രാജേന്ദ്രൻ പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios