Asianet News MalayalamAsianet News Malayalam

മരട് ഫ്ലാറ്റ് പൊളിക്കാന്‍ സ്ഫോടക വസ്തുക്കള്‍ എത്ര? കെട്ടിടത്തിന്‍റെ ബലം പരിശോധിക്കുന്നു

ഫ്ലാറ്റുകൾ പൊളിക്കുന്നതിനു മുന്നോടിയായി പത്തു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു

Checking for how much explosives to break maradu flat
Author
Kochi, First Published Oct 19, 2019, 10:46 AM IST

കൊച്ചി; മരടിൽ ഫ്ലാറ്റുകൾ പൊളിക്കുന്നതിനു മുന്നോടിയായി കെട്ടിടത്തിന്‍റെ ബലം പരിശോധിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ആൽഫ സെറീൻ ഫ്ലാറ്റിലാണ് പണികൾ തുടങ്ങിയത്. വിജയ് സ്റ്റീൽസിലെ ഇരുപത്തിയഞ്ചോളം തൊഴിലാളികലാണ് പണികൾ നടത്തുന്നത്. ഫ്ലാറ്റുകൾ പൊളിക്കുന്നതിനു മുന്നോടിയായി പത്തു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് പരിശോധന.

പരിശോധനക്കായി കെട്ടിടത്തിലെ ചില ജനലുകളും വാതിലുകളും ഭിത്തിയും നീക്കം ചെയ്യുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. കെട്ടിട സമുച്ഛയം പൊളിക്കുന്നതിന് എത്ര അളവിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിക്കണം എന്നതുൾപ്പെടെയുള്ള കാര്യങ്ങളും ഈ പരിശോധനയില്‍ കണ്ടെത്തും. കഴിഞ്ഞ ദിവസം ഈ പണികൾ തുടങ്ങിയെങ്കിലും നഗരസഭയുടെ നിർദ്ദേശത്തെ തുടർന്ന് താൽക്കാലികമായി നിർത്തി വച്ചിരുന്നു.

Follow Us:
Download App:
  • android
  • ios