Asianet News MalayalamAsianet News Malayalam

മരടിലെ 38 ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം അനുവദിച്ചു; പണം ഉടന്‍ അക്കൗണ്ടിലെത്തും

ബാങ്ക് അക്കൗണ്ട് അടക്കമുള്ള രേഖകൾ ലഭിക്കുമ്പോൾ മറ്റുള്ളവർക്കും തുക അനുവദിക്കും. 325 ഫ്ളാറ്റുകളിൽ 239 അപേക്ഷകളാണ് ഇതുവരെ ജസ്റ്റിസ് കെ ബാലകൃഷ്നൻ നായർ കമ്മിറ്റിക്ക് ലഭിച്ചിട്ടുള്ളത്. 

compensation allowed for 38 flat owners
Author
kochi, First Published Oct 22, 2019, 7:12 PM IST

കൊച്ചി: മരടിലെ 38 ഫ്ലാറ്റ് ഉടമകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം അനുവദിച്ചു.6,98,00,000 (ആറുകോടി 98 ലക്ഷം) രൂപയാണ്  38 ഫ്ലാറ്റ് ഉടമകൾക്കായി അനുവദിച്ചത്. ഫ്ലാറ്റ് ഉടമകളുടെ അക്കൗണ്ടിൽ ഉടൻ പണം നിക്ഷേപിക്കും. 141 പേർക്കാണ് നഷ്ടപരിഹാരം നൽകാൻ സമിതി ജസ്റ്റിസ് കെ ബാലകൃഷ്നൻ നായർ കമ്മിറ്റി ശുപാര്‍ശ ചെയ്തത്. ബാങ്ക് അക്കൗണ്ട് അടക്കമുള്ള രേഖകൾ ലഭിക്കുമ്പോൾ മറ്റുള്ളവർക്കും തുക അനുവദിക്കും. 325 ഫ്ളാറ്റുകളിൽ 239 അപേക്ഷകളാണ് ഇതുവരെ ജസ്റ്റിസ് കെ ബാലകൃഷ്നൻ നായർ കമ്മിറ്റിക്ക് ലഭിച്ചിട്ടുള്ളത്. 86 ഫ്ലാറ്റ് ഉടമകള്‍ ഇതുവരെ നഷ്ടപരിഹാരത്തിന് സമീപിച്ചില്ലെന്ന്  കമ്മിറ്റി അറിയിച്ചു.

അതേസമയം  മരടിൽ നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമ്മിച്ച  കേസിൽ  മുൻ പ‌ഞ്ചായത്ത് ഭരണ സമിതി അംഗങ്ങളോട് നാളെ ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. 2006 ൽ മരട് പഞ്ചായത്ത് അംഗങ്ങളായിരുന്ന പി കെ രാജു, എം ഭാസ്കരൻ എന്നിവരോടാണ് നാളെ ഹാജരാകാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുള്ളത്. മരട് പഞ്ചായത്ത് ഭരണസമിതിയുടെ കൂടി പിന്തുണയോടെയാണ് നിയമം ലംഘിച്ചുള്ള  നിർമ്മാണ അനുമതികൾ  നൽകിയതെന്നാണ്  കേസിൽ അറസ്റ്റിലുള്ള മുൻ മരട് സെക്രട്ടറി മുഹമ്മദ്  അഷ്റഫ് നൽകിയ മൊഴി.

നിർമ്മാണത്തിന് അനുമതി നൽകിയ കാലത്തെ  പല രേഖകളും പിന്നീട് പ‌ഞ്ചായത്തിൽ നിന്ന് അപ്രത്യക്ഷമായെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. പഞ്ചായത്ത് മിനിറ്റ്‍സിലും തിരുത്തൽ വരുത്തിയെന്ന ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് ഭരണ സമിതിയിലേക്കും അന്വേഷണം വ്യപിപ്പിച്ചത്. മിനുറ്റ്സ് തിരുത്തിയതിലടക്കം സിപിഎം ഏരിയാ കമ്മിറ്റി അംഗം കൂടിയായ മുൻ പ‌ഞ്ചായത്ത് പ്രസിഡന്‍റ് കെ എ ദേവസിക്കെതിരെയും ആരോപണമുണ്ട്. 
 

Follow Us:
Download App:
  • android
  • ios