Asianet News MalayalamAsianet News Malayalam

പാലക്കാട് മെഡിക്കൽ കോളേജ്; കരാർ നിയമനങ്ങളിലെ വിവാദങ്ങൾ തള്ളി എ കെ ബാലൻ

പാലക്കാട് മെഡിക്കൽ കോളേജിലെ പ്രൊഫസർ, അധ്യാപക തസ്തികകൾ ഉൾപ്പെടെ 153 കരാർ നിയമനങ്ങൾ സ്ഥിരപ്പെടുത്താൻ കഴിഞ്ഞ മാസം 29 ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്. സ്ഥിര നിയമനം നീളുന്ന സാഹചര്യത്തിൽ എം സി ഐ നിഷ്കർഷിക്കുന്ന യോഗ്യതയുളളവരെ സ്ഥിരപ്പെടുത്താനായിരുന്നു തീരുമാനം

controversies related to confirmation of contract appointments in palakkad medical college are baseless says A K Balan
Author
Palakkad, First Published Jun 7, 2019, 12:17 PM IST

പാലക്കാട്:  പാലക്കാട് മെഡിക്കൽ കോളേജിലെ കരാർ നിയമനങ്ങൾ സ്ഥിരപ്പടുത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അടിസ്ഥാന രഹിതമെന്ന് മന്ത്രി എ കെ ബാലൻ. എം സി ഐ മാനദണ്ഡപ്രകാരം യോഗ്യതയുളളവരെയാണ് സ്ഥിരപ്പെടുത്തിയത്. പി എസ് സി നിയമനത്തിന് കാലതാമസമെടുക്കുമെന്നും ഇത് മെഡിക്കല്‍ കോളേജിന്റെ അംഗീകാരത്തിനെ വരെ ബാധിക്കുമെന്നും മന്ത്രി വിശദീകരിച്ചു

പാലക്കാട് മെഡിക്കൽ കോളേജിലെ പ്രൊഫസർ, അധ്യാപക തസ്തികകൾ ഉൾപ്പെടെ 153 കരാർ നിയമനങ്ങൾ സ്ഥിരപ്പെടുത്താൻ കഴിഞ്ഞ മാസം 29 ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്. സ്ഥിര നിയമനം നീളുന്ന സാഹചര്യത്തിൽ എം സി ഐ നിഷ്കർഷിക്കുന്ന യോഗ്യതയുളളവരെ സ്ഥിരപ്പെടുത്താനാണ് സർക്കാർ തീരുമാനിച്ചത്. 

എന്നാൽ നിയമനങ്ങൾ പി എസ് സിക്ക് വിടണമെന്നും, കരാർനിയമനങ്ങൾ സ്ഥിരപ്പെടുത്തുന്നതിൽ ക്രമക്കേടുണ്ടെന്നും ആരോപണമുയർന്നു. നേരത്തെ യുഡിഎഫ് സർക്കാർ നടത്തിയ കരാർ നിയമനങ്ങളിൽ ക്രമക്കേട് കണ്ടെത്തി വിജിലൻസ് അന്വേഷണവും പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിൽ നിയമനം പി എസ് സിക്ക് വിടണമെന്നായിരുന്നു ആവശ്യമുയർന്നത്. എന്നാൽ പി എസ് സി നിയമനത്തിനെടുക്കുന്ന കാലതാമസവും, മെഡിക്കല്‍ കോളേജിന്റെ ഭാവിയും കണക്കിലെടുത്താണ് തീരുമാനമെന്ന് പട്ടികജാതി ക്ഷേമ മന്ത്രി എ കെ ബാലൻ

എസ് സി എസ്ടി വകുപ്പിന് കീഴിൽ രാജ്യത്തുളള എക മെഡിക്കൽ കോളേജും പാലക്കാട്ടെതാണ്. മുഖ്യമന്ത്രി ചെയർമാനും, വകുപ്പ് മന്ത്രി വൈസ് ചെയർമാനുമായുളള സമിതിക്കാണ് കോളേജിന്റെ ഭരണ ചുമതല. മെഡിക്കൽ കോളേജ് ആശപത്രിയായി വിപുലീകരിക്കുന്നതിനോടൊപ്പമേ നിയമനങ്ങൾ പി എസ് സി വഴിയാക്കാൻ സാധ്യതയുളളൂ. ഇതിനിനിയും വർഷങ്ങളെടുക്കും. നിലവിൽ പണി പൂർത്തിയായ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ഈ മാസം 16ന് മുഖ്യമന്ത്രി നിർവ്വഹിക്കും. 

Follow Us:
Download App:
  • android
  • ios