സൗദി എയർലൈൻസും മലിൻഡോ എയറുമാണ് സർവീസുകൾ വെട്ടിക്കുറിച്ചത്. കൊച്ചിയിലേക്കും കൊച്ചിയിൽ നിന്നുമുള്ള സർവീസുകളിലാണ് കുറവ്

കൊച്ചി: സൗദി എയർലൈൻസും മലിൻഡോ എയറും കൊച്ചി സര്‍വീസുകൾ വെട്ടിക്കുറച്ചു. കൊച്ചിയിൽ നിന്നുള്ള സർവീസുകളും കൊച്ചിയിലേക്കുള്ള സര്‍വീസുകളുമാണ് വെട്ടിക്കുറിച്ചത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് സര്‍വീസുകൾ കുറച്ചതെന്നാണ് സൂചന.

സാങ്കേതിക കാരണങ്ങളാൽ സര്‍വീസുകളിൽ കുറവുണ്ടാകുമെന്നാണ് സൗദി എയർലൈൻസും മലിൻഡോ എയറും ഔദ്യോഗികമായി അറിയിക്കുന്നത്. അതേസമയം സൗദിയിലേക്കും മലേഷ്യയിലേക്കും മറ്റ് വിമാന കമ്പനികൾ സർവീസ് നടത്തുന്നുണ്ടെന്ന് സിയാൽ വിശദീകരിച്ചു.