Asianet News MalayalamAsianet News Malayalam

കാരാകുറുശ്ശിയിൽ കൊവിഡ് രോഗിയുടെ മകൻ കെഎസ്ആർടിസി കണ്ടക്ടർ, യാത്രക്കാരെ തപ്പി ആരോഗ്യവകുപ്പ്

17ന് മണ്ണാർക്കാട് നിന്ന് ഇന്ന് അട്ടപ്പാടി വഴി കോയമ്പത്തൂരിലേക്കുള്ള ഉള്ള ബസ്സിൽ,18 ന് പാലക്കാട് തിരുവനന്തപുരം ബസിലും ഡ്യൂട്ടി. 
 

Covid 19 route map palakkad native
Author
Palakkad, First Published Mar 26, 2020, 10:41 AM IST

പാലക്കാട്: മണ്ണാർക്കാട്  കാരാകുറുശ്ശിയിൽ കൊവിഡ് സ്ഥിരീകരിച്ച പ്രവാസിയുടെ റൂട്ട് മാപ്പിൽ വലിയ ആശങ്ക. ദൂബൈയിൽ നിന്ന് തിരിച്ചെത്തി എട്ട് ദിവസത്തിന് ശേഷമാണ് ഇയാൾ നിരീക്ഷണത്തിന് വിധേയനാകുന്നത്. മാത്രമല്ല ഈ ദിവസങ്ങളിലെല്ലാം നാട്ടിലുടനീളം കറങ്ങി നടന്നിട്ടും ഉണ്ട്. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരുടെതടക്കം ഇയാളുമായി ബന്ധപ്പെട്ട എല്ലാവരുടേയും വിശദമായ റൂട്ട് മാപ്പെടുത്തപ്പോഴാണ് ആരോഗ്യ വകുപ്പ് അധികൃതരെ ആശങ്കയിലാക്കി കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്. 

അതിലൊന്ന് കാരാകുറുശ്ശി യിൽ കൊവിഡ് സ്ഥിരീകരിച്ച ആളുടെ മകൻ കെഎസ്ആർടിസി കണ്ടക്ടർ ആണെന്ന തിരിച്ചറിവാണ്. പ്രാഥമിക സമ്പര്‍ക്ക പട്ടികയിൽ പെട്ട ഇയാൾ ദീര്‍ഘ ദൂര ബസ്സുകളിൽ രണ്ട് ദിവസം ഡ്യൂട്ടിയെടുത്തിട്ടുണ്ട്. 

പ്രവാസി നാട്ടിലെത്തിയത് 13 നാണ്. അതിന് ശേഷം 17ന് മണ്ണാർക്കാട് നിന്ന് ഇന്ന് അട്ടപ്പാടി വഴി കോയമ്പത്തൂരിലേക്കുള്ള ഉള്ള ബസ്സിൽ മകൻ കണ്ടക്ടറായി ജോലി ചെയ്തു. 18 ന് പാലക്കാട് തിരുവനന്തപുരം ബസ്സിലും ജോലി നോക്കി. ഈ ബസ്സിൽ യാത്ര ചെയ്തവര്‍ ആരോഗ്യ വകുപ്പിനെ ബന്ധപ്പെടണമെന്നാണ് നിലവിൽ നിര്‍ദ്ദേശം നൽകിയിട്ടുള്ളത്. 

തുടര്‍ന്ന് വായിക്കാം: കൊവിഡ് 19 : എട്ട് ദിവസം കറങ്ങാത്ത വഴികളില്ല; പാലക്കാട് സ്വദേശിയുടെ റൂട്ട് മാപ്പിൽ ആശങ്ക...
 

Follow Us:
Download App:
  • android
  • ios