Asianet News MalayalamAsianet News Malayalam

കുടകില്‍ നിരോധനാജ്ഞ: ജോലിക്ക് പോകരുത്, വയനാട് അതിര്‍ത്തിയില്‍ ജാഗ്രത

നാട്ടിലേക്ക് വരുന്നവരെ ചെക്പോസ്റ്റിൽ പനി പരിശോധനക്ക് വിധേയരാക്കും. ആവശ്യമെന്ന് കണ്ടാൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതിന് നിർദ്ദേശം നല്‍കും. 

do not visit Karnataka Kodagu as covid 19 case confirmed their
Author
Kodagu, First Published Mar 19, 2020, 1:17 PM IST

കുടക്:  കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കര്‍ണ്ണാടകത്തിലെ കുടകില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുടകിൽ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട് ജില്ലാ അതിർത്തിയിൽ നിരീക്ഷണം കർശനമാക്കും. ഇത് സംബന്ധിച്ച് വയനാട് ജില്ലാ കളക്ടര്‍ നിർദ്ദേശം നൽകി. കുടകിലേക്ക് ആരും ജോലിക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി. കര്‍ണ്ണാടകത്തില്‍ നിന്ന് നാട്ടിലേക്ക് വരുന്നവരെ ചെക്പോസ്റ്റിൽ പനി പരിശോധനക്ക് വിധേയരാക്കും. ആവശ്യമെന്ന് കണ്ടാൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതിന് നിർദ്ദേശം നല്‍കും. നിരവധി മലയാളികളാണ് കര്‍ണ്ണാടകയിലെ കുടകില്‍ ജോലിചെയ്യുന്നത്. 

കേരള അതിർത്തിയായ  കുടകിലെ മടിക്കേരിയിൽ സൗദിയിൽ നിന്നെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. നിർബന്ധിത നിരീക്ഷണം ഏർപ്പെടുത്തിയതിന് പിന്നാലെ വിദേശത്ത് നിന്നുള്ള യാത്രക്കാരെ കര്‍ണ്ണാടക മുദ്രകുത്തി തുടങ്ങി. ഇവരെ വീടുകളിലേക്ക് അയക്കാതെ പ്രത്യേക കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലാക്കും. നിലവിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ഉൾപ്പെടെ ഫോൺ ട്രാക്ക് ചെയ്യും. ടവർ ലൊക്കേഷൻ മുഴുവൻ സമയ നിരീക്ഷണത്തിൽ ആയിരിക്കും.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

Follow Us:
Download App:
  • android
  • ios