Asianet News MalayalamAsianet News Malayalam

യാക്കോബായ വിഭാഗം മുഖ്യമന്ത്രിയെ കണ്ടു: ഓര്‍ത്തഡോക്സുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന് മുന്നറിയിപ്പ്

കായംകുളം കട്ടച്ചിറ പള്ളിയിൽ 91 കാരിയായ മറിയാരാജന്റെ മൃതദേഹം സംസ്ക്കരിക്കുന്നത് അനന്തമായി നീളുന്നത് യാക്കോബായ വിഭാഗം വൈദികർ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. 

jacobites met cm
Author
Thiruvananthapuram, First Published Nov 8, 2019, 12:53 PM IST

തിരുവനന്തപുരം: മനുഷ്യാവകാശലംഘനം തുടർന്നാൽ ഓർത്തഡോക്സ് സഭയുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുമെന്ന് യാക്കോബായ സഭ വ്യക്തമാക്കി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ ആണ് ഓര്‍ത്തഡോക്സ് സഭയെ കടുത്ത ഭാഷയില്‍ യാക്കോബായ വിഭാഗം വിമര്‍ശിച്ചത്.  പ്രശ്നപരിഹാരം തേടി യാക്കോബായ സഭ അടുത്ത ചൊവ്വാഴ്ച സെക്രട്ടറിയേറ്റിന് മുന്നിൽ മനുഷ്യമതിൽ തീർക്കാനും യാക്കോബായ വിഭാഗം തീരുമാനിച്ചിട്ടുണ്ട്. 

കായംകുളം കട്ടച്ചിറ പള്ളിയിൽ 91 കാരിയായ മറിയാരാജന്റെ മൃതദേഹം സംസ്ക്കരിക്കുന്നത് അനന്തമായി നീളുന്നത് യാക്കോബായ വിഭാഗം വൈദികർ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. ദേശീയമനുഷ്യാവകാശകമ്മീഷന്റെ നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തുകയാണ് ഓര്‍ത്തഡോക്സ് വിഭാഗമെന്നും അവര്‍ പരാതിപ്പെട്ടു. മൃതദേഹങ്ങളോട് അനാദരവ് കാണിക്കരുതെന്ന നിർദ്ദേശം സംസ്ഥാനമനുഷ്യാവകാശകമ്മീഷൻ വഴി നടപ്പാക്കണമെന്ന ആവശ്യമാണ് യാക്കോബായ സഭ മുഖ്യമന്ത്രിയുടെ മുന്നില്‍ വച്ചത്.

സുപ്രീംകോടതി വിധിയുടെ പേരിൽ നടക്കുന്ന മനുഷ്യാവകാശസംഘനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത നിലപാട് സ്വീകരിക്കേണ്ട വരുമെന്നാണ് യാക്കോബയ സഭയുടെ മുന്നറിയിപ്പ്. ഓര്‍ത്ത‍ഡോക്സ്-യാക്കോബായ വിഭാഗം തർക്കത്തിൽ ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാനുള്ള സർക്കാർ നീക്കവും ഫലം കണ്ടിട്ടില്ല. പള്ളിത്തർക്കം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് എത്തിയതോടെ പരിഹാരശ്രമത്തിനുള്ള പുതിയ സാധ്യതകർ തേടുകയാണ് സർക്കാർ.

Follow Us:
Download App:
  • android
  • ios