Asianet News MalayalamAsianet News Malayalam

കെപിസിസി അധ്യക്ഷപദവിയില്‍ തിരിച്ചെത്താന്‍ നീക്കം ശക്തമാക്കി കെ.സുധാകരന്‍,എംഎം ഹസന്‍ സ്വയം മാറണമെന്ന് ഒരുവിഭാഗം

എഐസിസി പറഞ്ഞാല്‍ സ്ഥാനം ഒഴിയുമെന്ന് ഹസന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രശ്നങ്ങളില്ലാതെ വിഷയം പരിഹരിക്കുമെന്നും ചെന്നിത്തല

k sudhakaran trying his level best to come back to kpcc president post
Author
First Published May 6, 2024, 1:01 PM IST

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവിയില്‍ തിരിച്ചെത്താന്‍ കെ സുധാകരന്‍ നീക്കം ശക്തമാക്കി. എംഎം ഹസന്‍ സ്വയം ഒഴിയണമെന്നാണ് സുധാകരന്‍റെ പക്ഷം. കെപിസിസി അധ്യക്ഷ പദവി, കെ സുധാകരന് തിരിച്ചുനല്‍കുന്നതില്‍ പാര്‍ട്ടി നേതൃത്വത്തില്‍ ചെറുതല്ലാത്ത എതിര്‍പ്പുണ്ട്.പുതിയ അധ്യക്ഷനെ കണ്ടെത്തുംവരെ എംഎം ഹസന്‍ തുടരട്ടെയെന്നാണ് പ്രധാന നേതാക്കളുടെ അടക്കംപറച്ചില്‍. കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവുമായുള്ള ഭിന്നത ഉള്‍പ്പടെ പരിഗണിച്ചാണ് ഗ്രൂപ്പ് നേതാക്കള്‍ ഉള്‍പ്പടെ നിലപാട് വ്യക്തമാക്കുന്നത്.
എഐസിസി പറഞ്ഞാല്‍ സ്ഥാനം ഒഴിയുമെന്ന് ഹസന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രശ്നങ്ങളില്ലാതെ വിഷയം പരിഹരിക്കുമെന്നും ചെന്നിത്തല പറ‌ഞ്ഞു

കെപിസിസി പ്രസിഡന്‍റായി കെ സുധാകരന്‍ വന്നത് പാര്‍ട്ടിയില്‍ മാറ്റങ്ങളൊന്നും കൊണ്ടുവന്നില്ലെന്നാണ് പൊതുവിമര്‍ശനം. സെമി കേഡറൊന്നുമല്ല താഴെ തട്ടിലുള്ള പ്രവര്‍ത്തനമാണ് നടക്കേണ്ടതെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അനുഭവത്തില്‍ കെ.മുരളീധരന്‍ പറയുന്നു.അതേസമയം തര്‍ക്കങ്ങള്‍ ഒന്നുമില്ലെന്നും ഈയാഴ്ച തന്നെ സുധാകരന്‍ പ്രസിഡന്‍റായി തിരിച്ചെത്തുമെന്നുമാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. അതിനായി എംഎം ഹസന്‍ സ്വയം മാറണമെന്നും ആവശ്യമുണ്ട്. പദവി തിരിച്ചുകിട്ടാന്‍ കേന്ദ്രനേതാക്കളെയും കെ സുധാകരന്‍ സമീപിക്കുന്നുണ്ട്

Latest Videos
Follow Us:
Download App:
  • android
  • ios