Asianet News MalayalamAsianet News Malayalam

കേരള തീരത്തെ റെഡ് അലർട്ട്; മുൻകരുതൽ സ്വീകരിക്കാൻ പൊലീസ് മേധാവിയുടെ നിർദ്ദേശം

ജാഗ്രതാ നിർദ്ദേശങ്ങൾ തീരദേശത്തെ ജനങ്ങളിൽ എത്തിക്കുന്നതിനും പൊലീസ് നടപടി സ്വീകരിക്കും. തീരദേശ ജില്ലകളിലെ ജില്ലാ പൊലീസ് മേധാവിമാർക്കും ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. 

kerala Police Chief's instruction to take precautions after Red alert in coastal area of Kerala
Author
First Published May 3, 2024, 8:45 PM IST

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് മെയ് നാലിന് കേരളാ തീര പ്രദേശങ്ങളിൽ കടലാക്രമണ സാധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ മുൻകരുതൽ സ്വീകരിക്കാൻ  സംസ്ഥാന പൊലീസ് മേധാവി  അടിയന്തര സാഹചര്യമുണ്ടായാൽ നേരിടുന്നതിനുള്ള നടപടി സ്വീകരിക്കണം. ദുരന്തനിവാരണ വകുപ്പ്, കടലോര ജാഗ്രത സമിതി എന്നിവയുമായി ചേർന്ന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാൻ കോസ്റ്റൽ പോലീസ് വിഭാഗം ഐജി, എഐജി എന്നിവർക്കും പൊലീസ് മേധാവി ഡോ.ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നിർദ്ദേശം നൽകി. ജാഗ്രതാ നിർദ്ദേശങ്ങൾ തീരദേശത്തെ ജനങ്ങളിൽ എത്തിക്കുന്നതിനും പൊലീസ് നടപടി സ്വീകരിക്കും. തീരദേശ ജില്ലകളിലെ ജില്ലാ പൊലീസ് മേധാവിമാർക്കും ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. 

പ്രധാനമന്ത്രി എന്തു കൊണ്ട് നിശബ്ദത പാലിക്കുന്നു? ചോദ്യവുമായി മമത; പ്രതികരണം ഗവ‍‍ർണർക്കെതിരായ ലൈംഗീകാരോപണത്തിൽ

കേരളാ തീരത്ത് അതീവ ജാഗ്രത നിർദ്ദേശം  

വീണ്ടും കള്ളക്കടൽ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയെ തുടർന്ന് കേരള തീരത്ത് റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതീവ ജാഗ്രത വേണമെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്നും തീരത്ത് കിടന്ന് ഉറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

 

Latest Videos
Follow Us:
Download App:
  • android
  • ios