Asianet News MalayalamAsianet News Malayalam

ഒഎല്‍എക്സിലൂടെ വാഹനം വില്‍പ്പനയ്‍ക്കെന്ന് പരസ്യം നല്‍കി പണം തട്ടിപ്പ്; ജാഗ്രതവേണമെന്ന് പൊലീസ്

പട്ടാളക്കാരന്‍റെ പേരിലുള്ള വാഹനം എന്ന തരത്തിലാണ് പരസ്യം കണ്ടു സമീപിക്കുന്നവരോട് തട്ടിപ്പുകാർ ഇടപെടുന്നത്. വാഹനം ഇഷ്ടപ്പെട്ടാൽ അഡ്വാൻസ് തുക ഓൺലൈൻ വഴി...

kerala police warns money fraud through olx
Author
Thiruvananthapuram, First Published Nov 3, 2019, 4:58 PM IST

തിരുവനന്തപുരം: ഒഎല്‍എക്സിലൂടെ വാഹനം വില്‍പ്പനയ്ക്കുണ്ടെന്ന് പരസ്യം നല്‍കി പണം തട്ടുന്നുണ്ടെന്നും ഇവരെ സൂക്ഷിക്കണമെന്നും കേരള പൊലീസ്. വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നാണ് ഒരേ വാഹനത്തിന്‍റെ ചിത്രം "വാഹനം വില്പനയ്ക്കുണ്ട്'' എന്ന തരത്തിൽ പോസ്റ്റ് ചെയ്ത് പണം തട്ടുന്നത്. ഇതുവരെ ഈ വാഹനത്തിന്‍റെ പേരിൽ ഇരുപതോളം പേർക്ക് പണം നഷ്ടമായിട്ടുള്ളതായും കേരള പൊലീസ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. 

പട്ടാളക്കാരന്‍റെ പേരിലുള്ള വാഹനം എന്ന തരത്തിലാണ് പരസ്യം കണ്ടു സമീപിക്കുന്നവരോട് തട്ടിപ്പുകാർ ഇടപെടുന്നത്.  വാഹനം ഇഷ്ടപ്പെട്ടാൽ അഡ്വാൻസ് തുക ഓൺലൈൻ വഴി കൈമാറാൻ ആവശ്യപ്പെടും. പണം ലഭിച്ചുകഴിഞ്ഞാല്‍ പിന്നെ ഇവര്‍ മുങ്ങും. 

അന്വേഷണത്തിൽ അന്യസംസ്ഥാനത്തു നിന്നാണ് തട്ടിപ്പ് നടത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളോട് ജാഗ്രത പാലിക്കണമെന്നും വാഹനമടക്കമുള്ള ഇടപാടുകളില്‍ വിശ്വാസ്യത ഉറപ്പാക്കിയിട്ട് മാത്രം പണം കൈമാറാവൂ എന്നും പൊലീസ് അറിയിച്ചു. 

Follow Us:
Download App:
  • android
  • ios