Asianet News MalayalamAsianet News Malayalam

ഇരട്ട ന്യൂനമർദ്ദങ്ങൾ: വടക്കന്‍ കേരളത്തിലും പത്തനംതിട്ടയിലും മഴയ്ക്ക് സാധ്യത

ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

kerala to witness wide spread rain today
Author
Thiruvananthapuram, First Published Oct 23, 2019, 11:10 AM IST

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ബംഗാൾ ഉൾക്കടലിലേയും അറബിക്കടലിലേയും ന്യൂനമർദ്ദങ്ങളാണ് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് കാരണം.  

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 36 മണിക്കൂറില്‍ വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് തിരിഞ്ഞു പോയേക്കുമെന്നാണ് വിവരം അതിനുശേഷം അതു തിരികെ ഇന്ത്യന്‍ തീരത്തേക്ക് തന്നെ വരുമെങ്കിലും ശക്തി കുറയും. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാപ്രദേശ്-തമിഴ്‍നാട് തീരത്തായി രൂപം കൊണ്ട ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിച്ച് ആന്ധ്രാ-തമിഴ് നാട് സംസ്ഥാനങ്ങളിലാെന്നിലേക്ക് പ്രവേശിക്കുമെന്നാണ് പ്രവചനം. 

Follow Us:
Download App:
  • android
  • ios