കെടിഡിസി പായസമേള  ഉദ്‌ഘാടനം ഗ്രാൻഡ് ചൈത്രം ഹോട്ടലിൽ

തിരുവനന്തപുരത്തെ മാസ്കറ്റ്‌ ഹോട്ടലിലെയും ഗ്രാൻഡ് ചൈത്രം ഹോട്ടലിലെയും പായസമേള ഓഗസ്റ്റ് 21 മുതൽ ഓഗസ്റ്റ് 29 വരെ.

KTDC Onam payasam mela 2023

ഓണത്തിന് പൊലിമ പകരാൻ കെടിഡിസി പ്രമുഖ കേന്ദ്രങ്ങളിൽ വൈവിധ്യമാർന്ന പായസങ്ങൾ ലഭ്യമാക്കുന്നതിനായി പായസ വിതരണ കൗണ്ടറുകൾ  ഒരുക്കുന്നു. "ഈ ഓണം കെടിഡിസിയോടൊപ്പം" എന്നതിലൂന്നിയുള്ള  പ്രവർത്തനങ്ങൾക്കാണ് രൂപം കൊടുത്തിട്ടുള്ളത്. തനത് കേരളീയ രീതിയിൽ തയ്യാർ ചെയ്യുന്ന പായസങ്ങൾ പരമ്പരാഗത രീതിയിൽ രുചിയും ഗുണവും മണവും നിലനിർത്തിക്കൊണ്ട് പാചക വിദഗ്ധരാൽ തയ്യാറാക്കപ്പെടുന്നു.

ഇക്കൊല്ലം  തിരുവനന്തപുരത്തെ മാസ്കറ്റ്‌ ഹോട്ടലിലെയും ഗ്രാൻഡ് ചൈത്രം  ഹോട്ടലിലെയും പായസമേള  ഓഗസ്റ്റ് 21  മുതൽ ഓഗസ്റ്റ് 29 വരെയാണ്.എല്ലാദിവസവും രാവിലെ 9 .00 മുതൽ  രാത്രി 9 .00 വരെ കൗണ്ടർ പ്രവർത്തിക്കും. 

അടപ്രഥമൻ , കടലപ്പായസം ,പാലട, പാൽപ്പായസം, നവരസപ്പായസം, ക്യാരറ്റ്പായസം, പൈനാപ്പിൾപായസം, പഴംപായസം, മാമ്പഴപ്പായസം, ഗോതമ്പുപായസം , പരിപ്പ്പ്രഥമൻ  എന്നിവയിൽ ഏതെങ്കിലും  രണ്ടുതരം പായസവും ഈ മേള കാലയളവിൽ ലഭിക്കുന്നതാണ്. ഒരു ലിറ്റർ പായസത്തിന് നികുതിയുൾപ്പെടെ 420 /- രൂപയും അര ലിറ്ററിന് 220 /-  രൂപയുമാണ് വില.

കൂടാതെ ഗ്രാൻഡ് ചൈത്രത്തിൽ ഉത്രാടത്തിനും തിരുവോണത്തിനും സദ്യ ഉണ്ടായിരിക്കുന്നതാണ് . ചൈത്രത്തിൽ ടാക്സ് ഉൾപ്പെടെ 600 /-രൂപയും മാസ്‌ക്കറ്റ് ഹോട്ടലിൽ ടാക്സ് ഉൾപ്പെടെ 999 /- (മുൻ‌കൂർ ബുക്കിങ്ങിന് -899 /-) രൂപയുമാണ്. കെടിഡിസിയുടെ മറ്റ് സ്ഥലങ്ങളിലുള്ള ഹോട്ടലുകളിലും പായസമേള സംഘടിപ്പിക്കുന്നുണ്ട് . കൊച്ചിയിലെ ബോൾഗാട്ടി പാലസ് (ഓഗസ്റ്റ് 25 -29 ) , നന്ദനം ഗുരുവായൂർ (ഓഗസ്റ്റ് 27  -29 ) ,വാട്ടർസ്‌കേപ്സ് (ഓഗസ്റ്റ് 25   -31 ), റിപ്പിൾ  ലാൻഡ് ആലപ്പുഴ (ഓഗസ്റ്റ് 26  -29 ), ടാമറിൻഡ് ഈസി ഹോട്ടൽ മണ്ണാർക്കാട്  (ഓഗസ്റ്റ് 21 -29), ആഹാർ റസ്റ്റോറൻഡ് കായംകുളം  (ഓഗസ്റ്റ് 25  -29 ), ആഹാർ എരിമയൂർ (ഓഗസ്റ്റ് 27   -29 ), ടാമറിൻഡ് ഈസി ഹോട്ടൽ കൊണ്ടോട്ടി (ഓഗസ്റ്റ് 26  -31), ടാമറിൻഡ് ഈസി ഹോട്ടൽ നിലമ്പൂർ  (ഓഗസ്റ്റ് 25th    -29th )  കഫെപൊളിറ്റൻ കോഴിക്കോട് (ഓഗസ്റ്റ് 25th to 29th) എന്നിവിടങ്ങളിലാണ് കെടിഡിസി പായസം കൗണ്ടറുകൾ സംഘടിപ്പിക്കുന്നത്.

ഗ്രാൻഡ് ചൈത്രം -0471-2330977/3012770, മാസ്‌ക്കറ്റ് ഹോട്ടൽ-0471-2318990/2316105. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : www.ktdc.com

കെടിഡിസി നടത്തുന്ന പായസം മേളകളുടെ ഔദ്യോഗിക ഉദ്‌ഘാടനം ഓ​ഗസ്റ്റ് 21-ന് വൈകീട്ട് അഞ്ചിന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. കെടിഡിസി ചെയർമാൻ പി.കെ ശശി, ടൂറിസം സെക്രട്ടറി കെ. ബിജു IAS , കെടിഡിസി മാനേജിങ് ഡയറക്ടർ ശിഖ സുരേന്ദ്രൻ IAS എന്നിവർ പങ്കെടുക്കും.

Latest Videos
Follow Us:
Download App:
  • android
  • ios