Asianet News MalayalamAsianet News Malayalam

അയോധ്യ: വിധിയെ ഐക്യത്തോടെ സ്വീകരിച്ചത് സ്വാഗതാർഹമെന്ന് കുമ്മനം രാജശേഖരൻ

വിധിയെ ഐക്യത്തോടെ സ്വീകരിച്ചത് സ്വാഗതാർഹമെന്ന് കുമ്മനം രാജശേഖരൻ. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പ്രകോപനമായ പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും കുമ്മനം.

Kummanam Rajasekharan on ayodhya verdict
Author
Thrissur, First Published Nov 9, 2019, 3:47 PM IST

തൃശ്ശൂര്‍: അയോധ്യ തര്‍ക്കക്കേസിലെ സുപ്രീംകോടതി വിധിയെ ഐക്യത്തോടെ സ്വീകരിച്ചത് സ്വാഗതാർഹമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. സമാധാനം നില നിർത്താൻ എല്ലാവരും ശ്രമിക്കണമെന്ന് കുമ്മനം പറഞ്ഞു. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പ്രകോപനമായ പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.

അയോധ്യയിലെ തര്‍ക്ക ഭൂമിയിൽ ക്ഷേത്രം പണിയണമെന്നാണ് സുപ്രീംകോടതിയുടെ ചരിത്ര വിധി. ക്ഷേത്ര നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ ട്രസ്റ്റ് ഉണ്ടാക്കണം. സുന്നി വഖഫ് ബോര്‍ഡിന് അയോധ്യയിൽ അഞ്ച് ഏക്കർ സ്ഥലം നൽകണമെന്നാണ് കോടതി വിധിച്ചത്. അഞ്ച് അംഗ ഭരണഘടന ബെഞ്ചാണ് കേസില്‍ ഏകകണ്ഠമായാണ് വിധി പ്രസ്താവിച്ചത്. 

Also Read: തര്‍ക്കഭൂമിയില്‍ ആര്‍ക്കും അവകാശമില്ല: അയോധ്യയില്‍ ഉപാധികളോടെ ക്ഷേത്രം വരും, പള്ളിക്ക് പകരം ഭൂമി

Follow Us:
Download App:
  • android
  • ios