Asianet News MalayalamAsianet News Malayalam

ഓച്ചിറയിൽ 13 കാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

വിഷയം കോൺഗ്രസ് രാഷ്ട്രീയമായി ഏറ്റെടുക്കാനുള്ള നീക്കം ആരംഭിച്ചതും സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പെൺകുട്ടിയുടെ വീട്ടിന് മുന്നിൽ കൊല്ലം ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ 24 മണിക്കൂർ ഉപവാസ സമരവും ആരംഭിച്ചിട്ടുണ്ട്.

look out notice in kidnapping case of 13 year old in kollam
Author
Kollam, First Published Mar 22, 2019, 10:43 AM IST

കൊല്ലം: ഓച്ചിറയിൽ രാജസ്ഥാന്‍ സ്വദേശികളുടെ മകളായ 13 വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ബംഗലൂരൂ, രാജസ്ഥാൻ എന്നിവിടങ്ങളിലും കേരളത്തിലെ വടക്കൻ ജില്ലകളിലും ലുക്ക് ഔട്ട് നോട്ടീസിറക്കും. ഓച്ചിറ എസ്ഐയും സിഐയും അന്വേഷിച്ചു കൊണ്ടിരുന്ന കേസിന്‍റെ അന്വേഷണ ചുമതല കരുനാഗപ്പള്ളി എസിപിക്ക് കൈമാറി. പെൺകുട്ടിയെ കാണാതായിട്ട് അഞ്ച് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനാകാത്തതിനാലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുന്നതും അന്വേഷണ ചുമതല കൈമാറുന്നതും. 

വിഷയം കോൺഗ്രസ് രാഷ്ട്രീയമായി ഏറ്റെടുക്കാനുള്ള നീക്കം ആരംഭിച്ചതും സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവടക്കം പെൺകുട്ടിയുടെ മാതാപിതാക്കളെ വീട്ടിലെത്തി സന്ദർശിക്കുകയും ചെയ്തു. പെൺകുട്ടിയുടെ വീട്ടിന് മുന്നിൽ കൊല്ലം ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ 24 മണിക്കൂർ ഉപവാസ സമരവും ആരംഭിച്ചിട്ടുണ്ട്. സ്ഥലത്തെ സിപിഎം നേതാവിന്‍റം മകൻ ഉൾപ്പെട്ടതിനാലാണ് കേസ് മുന്നോട്ട് പോകാത്തതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. 

സംഭവത്തില്‍ നാല് പ്രതികള്‍ക്കെതിരെ നേരത്തെ തന്നെ പോക്സോ ചുമത്തിയിരുന്നു. കേസില്‍ പെണ്‍കുട്ടിയെയും പ്രതികളെയും കണ്ടെത്താന്‍ കേരളാ പൊലീസ് ബാംഗ്ലൂർ പൊലീസിന്‍റെ സഹായം തേടിയിട്ടുണ്ട്. പ്രതി റോഷൻ പെൺകുട്ടിയുമായി ബാംഗ്ലൂരിലേക്ക് കടന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേരളാ പൊലീസ് ബാംഗ്ലൂർ പൊലീസിന്‍റെ സഹായം തേടിയത്.

തിങ്കളാഴ്ചയാണ് ഓച്ചിറ സ്വദേശി റോഷനും സംഘവും വഴിയോരക്കച്ചവടക്കാരായ മാതാപിതാക്കളെ മർദ്ദിച്ച് അവശരാക്കിയാണ് 13 കാരിയെ തട്ടിക്കൊണ്ട് പോയത്. ഓച്ചിറ - വലിയകുളങ്ങര പ്രദേശത്ത് പ്ലാസ്റ്റർ ഓഫ് പാരിസ് ഉപയോഗിച്ച് വിഗ്രഹങ്ങൾ ഉണ്ടാക്കി വിൽക്കുന്ന രാജസ്ഥാൻ സ്വദേശികളുടെ മകളെയാണ് റോഷന്‍റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ട് പോയത്. 

തടയാൻ ശ്രമിച്ചപ്പോൾ അച്ഛനമ്മമാരെ മർദ്ദിച്ച് അവശരാക്കി വഴിയിൽത്തള്ളിയ ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോൾ ആദ്യം കേസെടുക്കാൻ തയ്യാറാകാതിരുന്ന പൊലീസ് പിന്നീട് നാട്ടുകാരുടെ വലിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് കേസെടുത്തത്. 

Follow Us:
Download App:
  • android
  • ios