ജലനിരപ്പ് ഉയര്‍ന്നു: മലമ്പുഴ, വാളയാര്‍ അണക്കെട്ടുകളുടെ ഷട്ടര്‍ തുറന്നു
കൽപ്പാത്തി, മുക്കൈ എന്നീ പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്
പാലക്കാട്: ജലനിരപ്പുയർന്നതിനെ തുടർന്ന് മലമ്പുഴ അണക്കെട്ടിന്റെ നാലുഷട്ടറുകളും 2 സെന്റിമീറ്റർ വീതം ഉയർത്തി . ജലനിരപ്പ് 114.7 മീറ്ററിലെത്തിയതോടെയാണ് ഷട്ടറുകൾ തുറന്നത്. കൽപ്പാത്തി, മുക്കൈ എന്നീ പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. മഴ കനത്തതോടെ വാളയാർ ഡാം ഷട്ടറുകളും തുറന്നിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് തുലാമഴ അടുത്ത രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. തുലാവര്‍ഷത്തിന്‍റെ ഭാഗമായി അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കേരളത്തില്‍ ശക്തമായ മഴ പെയ്യാന്‍ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു