Asianet News MalayalamAsianet News Malayalam

മരട്: ഫാറ്റ് ഉടമകള്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നതിനുള്ള സമിതിയുടെ ആദ്യയോഗം ഇന്ന്

ഫ്ലാറ്റുകൾ പൊളിപ്പിക്കുന്നത്തിനുള്ള കമ്പനികളെ തെരഞ്ഞെടുക്കാനും തുടർ നിർദ്ദേശം നൽകുന്നതിനുമായി ഇൻഡോറിൽ നിന്നുള്ള നിയന്ത്രിത സ്ഫോടന വിദഗ്ധൻ ശരത് ബി സർവാതെ ഇന്ന് കൊച്ചിയിൽ എത്തിച്ചേരും. 

maradu flat case commission's first meeting for giving compensation to maradu flats owners
Author
Kochi, First Published Oct 10, 2019, 7:06 AM IST

കൊച്ചി: മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയിൽ ചേരും. സമിതിയിലെ രണ്ട് അംഗങ്ങളെ നിശ്ചയിച്ച് സർക്കാർ ഉത്തരവ് ഇന്നലെ ഇറക്കിയിരുന്നു. മുൻ ചീഫ് സെക്രട്ടറി ജോസ് സിറിയക്, തിരുവനന്തപുരം കെഎസ്ആർഎയിലെ എൻജിനിയർ ആർ മുരുകേശൻ എന്നിവരാണ് സമിതിലെ മറ്റം​ഗങ്ങൾ.

ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കുമ്പോൾ നഷ്ടപരിഹാരം നൽകാൻ യോഗ്യത ഉള്ളവരുടെ പട്ടിക സമിതി പരിശോധിക്കും. മരട് ന​ഗരസഭയാണ് പട്ടിക നൽകുക. എന്നാൽ രേഖകൾ സമർപ്പിച്ച 130 ഓളം പേർക്ക് മാത്രമേ തുക ലഭിക്കുകയുള്ളു എന്നാണ് സൂചന. ഉടമസ്ഥാവകാശം രേഖയായി ഇല്ലാത്തവര്‍ക്ക് ഏതുതരത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്നത് അടക്കമുള്ള തീരുമാനം ഈ സമിതിയാണ് എടുക്കുക.

Read more:മരട്: ഉടമകള്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നതിനുള്ള സമിതിയായി, നാളെ ആദ്യയോഗം

ഫ്ലാറ്റുകൾ പൊളിപ്പിക്കുന്നത്തിനുള്ള കമ്പനികളെ തെരഞ്ഞെടുക്കാനും തുടർ നിർദ്ദേശം നൽകുന്നതിനുമായി ഇൻഡോറിൽ നിന്നുള്ള നിയന്ത്രിത സ്ഫോടന വിദഗ്ധൻ ശരത് ബി സർവാതെ ഇന്ന് കൊച്ചിയിൽ എത്തിച്ചേരും. വെള്ളിയാഴ്ച സബ്കളക്ടറുടെ നേതൃത്വത്തിൽ ഫ്ലാറ്റുകൾ പരിശോധിച്ച ശേഷം പൊളിക്കുന്നതിന് കരാർ നൽകാൻ ഷോർട് ലിസ്റ്റ് ചെയ്ത കമ്പനികളുമായി സർവാതെ കൂടിക്കാഴ്ച്ച നടത്തും. ഫ്ലാറ്റുകളുടെ നിയമലംഘന അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘംരാവിലെ മുൻ മരട് പഞ്ചായത്ത്‌ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. 

 

 

Follow Us:
Download App:
  • android
  • ios