Asianet News MalayalamAsianet News Malayalam

മരടിലെ ഫ്ലാറ്റ് ഉടമകള്‍ക്കുള്ള നഷ്ടപരിഹാരം; കെ ബാലകൃഷ്ണൻ കമ്മിറ്റി യോഗം ഇന്നും തുടരും

ഇതുവരെ 49 ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാരം നൽകാനുള്ള ശുപാർശ സമിതി സർക്കാരിന് കൈമാറിയിട്ടുണ്ട്. സമിതിക്ക് മുമ്പാകെയുള്ള ബാക്കി അപേക്ഷകളാണ് ഇന്ന് പരിശോധിക്കുക. 

maradu flat justice balakrishnan committee meeting today to decide compensation
Author
Kochi, First Published Oct 18, 2019, 7:50 AM IST

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി, ഫ്ലാറ്റുടമകളുടെ നഷ്ടപരിഹാരം നിർണയിക്കാനുള്ള ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റിയുടെ യോഗം ഇന്നും തുടരും. ഇന്നലെ 35 ഫ്ലാറ്റുടമകൾക്ക് കൂടി നഷ്ടപരിഹാരം നൽകാനുള്ള ശുപാർശ സമിതി സർക്കാരിന് കൈമാറിയിരുന്നു. ഇതിൽ മൂന്ന് പേർക്ക് മാത്രമാണ് 25 ലക്ഷം രൂപ ശുപാർശ ചെയ്തിട്ടുള്ളത്. ആകെ  49 പേർക്ക് നഷ്ടപരിഹാരം നൽകാനുള്ള നിർദ്ദേശമാണ് സമിതി സർക്കാരിന് നൽകിയത്. സമിതിക്ക് മുമ്പാകെയുള്ള ബാക്കി അപേക്ഷകളാണ് ഇന്ന് പരിശോധിക്കുക.  

Read Also: മരടിലെ 35 ഫ്ലാറ്റ് ഉടമകൾക്ക് കൂടി നഷ്ടപരിഹാരത്തിന് ശുപാർശ; 25 ലക്ഷം ലഭിക്കുക 3 പേർക്ക്

241 പേർക്ക് നഷ്ടപരിഹാരത്തിന് അർഹത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അതേസമയം, കെട്ടിട നിർമാതാക്കളോട് വിൽപന രേഖയുടെ വിശദാംശങ്ങൾ സമർപ്പിക്കാനും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ആൽഫാ വെഞ്ചേഴ്സ് ഉടമ പോൾ രാജ് ഇന്ന് സമിതി മുമ്പാകെ ഹാജരായി വിശദാംശങ്ങൾ സമർപ്പിക്കും. സമിതിക്ക് മുമ്പാകെ ഹാജരാകേണ്ടതിനാൽ ഇയാളുടെ അറസ്റ്റ് ഇന്നലെ സെഷൻസ് കോടതി തടഞ്ഞിരുന്നു. 

Read Also: മരട് കേസ്: ആൽഫാ വെഞ്ചേഴ്‌സ് ഉടമ പോൾ രാജിന്റെ അറസ്റ്റ് നാളെ വൈകിട്ട് വരെ തടഞ്ഞു

ഇതിനിടെ, ജെയിൻ കോറൽ കോവ് ഉടമ സന്ദീപ് മേത്ത അടക്കമുള്ളവരെ അന്വേഷിച്ച് ക്രൈംബ്രാഞ്ച് സംഘം തമിഴ്നാട്ടിൽ എത്തിയിട്ടുണ്ട്. എന്നാൽ, ഉടമയെ കണ്ടെത്താനായിട്ടില്ല. പൊളിക്കാനുള്ള മറ്റ് ഫ്ലാറ്റുകൾ കമ്പനികൾക്ക് കൈമാറുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.

അതേസമയം, മരടിലെ ഫ്ലാറ്റ് സമുച്ഛയങ്ങൾ പൊളിച്ച് നീക്കാനുള്ള നടപടികൾ തുടങ്ങി. ആൽഫ വെ‌ഞ്ചേഴ്സിന്‍റെ ഇരട്ടകെട്ടിടങ്ങളിൽ ഒന്ന് പൊളിക്കുന്നതിനുള്ള നടപടികൾ ആണ് ഇന്നലെ തുടങ്ങിയത്. രാവിലെ 25 ഓളം തൊഴിലാഴികൾ എത്തി പൊളിക്കലിന് മുന്നോടിയായുള്ള ആയുധ പൂജ നടത്തി. നഗരസഭ കൗൺസിലിന്‍റെ എതിർപ്പ് തുടരുന്നതിനിടെ ഇന്നലെയാണ് രണ്ട് കെട്ടിടം പൊളിക്കാൻ തിരഞ്ഞെടുത്ത കമ്പനികൾക്ക് സബ് കളക്ടർ കൈമാറിയത്.

Read Also: മരടിലെ ഫ്ളാറ്റ് പൊളിക്കാന്‍ നടപടി തുടങ്ങി: തൊഴിലാളികള്‍ പരിശോധന നടത്തി

Follow Us:
Download App:
  • android
  • ios