Asianet News MalayalamAsianet News Malayalam

കേരളത്തില്‍ കൊവിഡ് 19 ഭീതിയൊഴിഞ്ഞിട്ടില്ല; ഐസൊലേഷന്‍ വാര്‍ഡുകള്‍ തുടരും

വൈറസ് റിപ്പോർട്ട്‌ ചെയ്ത രാജ്യങ്ങളിൽ നിന്ന് വരുന്നവരെ നിരീക്ഷിക്കും. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള നിരീക്ഷണം ശക്തമാക്കും.

minister k k shailaja kerala covid 19
Author
Thiruvananthapuram, First Published Mar 3, 2020, 9:10 PM IST

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് 19 വൈറസ് ഭീതി ഒഴിഞ്ഞു എന്ന് പറയാറായിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ലോകത്താകമാനം വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കേരളത്തില്‍ നിരീക്ഷണം അവസാനിപ്പിക്കാറായില്ല. ജനങ്ങള്‍ക്ക് കൊവിഡ് വൈറസ് ബോധവല്‍ക്കരണം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

വൈറസ് റിപ്പോർട്ട്‌ ചെയ്ത രാജ്യങ്ങളിൽ നിന്ന് വരുന്നവരെ നിരീക്ഷിക്കും. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള നിരീക്ഷണം ശക്തമാക്കും. ഐസൊലേഷന്‍ വാര്‍ഡുകള്‍ നിലനിര്‍ത്തും. കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് പ്രതിരോധ പരിശീലനം നല്‍കും. ജനങ്ങളുടെ സഹകരണമാണ് കൊവിഡ് വൈറസ് ബാധയെ പ്രതിരോധിക്കാൻ കേരളത്തെ സഹായിച്ചതെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു. 

Read Also: കൊവിഡ് 19: നിരീക്ഷണത്തിലുള്ള യുവാവ് കടന്നുകളഞ്ഞിട്ടില്ല; ആരോപണം തള്ളി കളമശ്ശേരി മെഡിക്കൽ കോളേജ്

Follow Us:
Download App:
  • android
  • ios