Asianet News MalayalamAsianet News Malayalam

വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാൻ അമ്മ യെമനിലേക്ക്, ശനിയാഴ്ച യാത്ര തിരിക്കും

യെമനിൽ ബിസിനസ് ചെയ്യുന്ന സാമുവൽ ജെറോമും ഒപ്പമുണ്ടാകും. യെമനിലേക്ക് പോകാൻ അനുവാദം വേണമെന്ന് കാണിച്ച് പ്രേമകുമാരി ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

nimishapriyas  mother Premakumari will starts to Yemen on Saturday
Author
First Published Apr 18, 2024, 7:44 PM IST

കൊച്ചി: വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി ശനിയാഴ്ച യെമനിലേക്ക് തിരിക്കും. യെമനിൽ ബിസിനസ് ചെയ്യുന്ന സാമുവൽ ജെറോമും ഒപ്പമുണ്ടാകും. യെമനിലേക്ക് പോകാൻ അനുവാദം വേണമെന്ന് കാണിച്ച് പ്രേമകുമാരി ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സ്വന്തം ഉത്തരവാദിത്വത്തിൽ അവിടേക്ക് പോകാനുള്ള അനുവാദം വേണമെന്നായിരുന്നു ആവശ്യം. 

ഇത് സംബന്ധിച്ച് കോടതി വിദേശകാര്യ മന്ത്രാലയത്തിനും മറ്റ് നടപടികൾ പൂർത്തിയാക്കാൻ നിർദേശം കൊടുത്തു. എന്നാൽ പോകുന്നതിന് സഹായം ചെയ്യാൻ കഴിയില്ലെ എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. തുടർന്നാണ് സ്വന്തമായി പോകാമെന്നുള്ള കാര്യം പ്രേമകുമാരി അറിയിച്ചത്. കോടതി ഇക്കാര്യം അം​ഗീകരിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഇപ്പോൾ നടപടികൾ പൂർത്തിയാക്കി പ്രേമകുമാരി യെമനിലേക്ക് പോകുന്നത്. കൊല്ലപ്പെട്ട യെമന്‍  പൗരന്റെ കുടുംബവുമായി ബ്ലഡ് മണി സംബന്ധിച്ച ചര്‍ച്ച നടത്താനും കൂടിയാണ് പ്രേമകുമാരി പോകുന്നത്. നിമിഷ പ്രിയയുടെ അമ്മയുടെ അഭിഭാഷകൻ സുഭാഷ് ചന്ദ്രനാണ് ഈക്കാര്യം അറിയിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios