Asianet News MalayalamAsianet News Malayalam

മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ നിന്ന് ഉടമകൾക്ക് ഇന്ന് സാധനങ്ങൾ നീക്കാം: വൈകിട്ട് അഞ്ച് വരെ സമയം

ഒരു ദിവസത്തേക്ക് അനുമതി നൽകിയത് നഷ്ടപരിഹാര നിർണയ സമിതി. ഫ്ലാറ്റ് പൊളിക്കൽ നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നു. 

Owners can move their goods today from maradu flats
Author
Maradu, First Published Nov 6, 2019, 8:06 AM IST

മരട്: സുപ്രീംകോടതി പൊളിക്കണമെന്ന് ഉത്തരവിട്ട മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ നിന്ന് ഇന്ന് സാധനങ്ങൾ നീക്കാൻ ഉടമകൾക്ക് അനുമതി. രാവിലെ ഏഴ് മണിമുതൽ വൈകിട്ട് അഞ്ച് മണിവരെ  മരട് നഗരസഭ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സാധനങ്ങൾ മാറ്റാനാണ് അനുമതി. ഇത് പ്രകാരം ഉടമകൾ ഫ്ലാറ്റുകളിൽ നിന്ന് നീക്കി തുടങ്ങി. 

സാധനങ്ങൾ പൂർണ്ണമായും നീക്കാൻ സാവകാശം ലഭിച്ചില്ലെന്ന് ഉടമകൾ നഷ്ടപരിഹാര നിർണ്ണയ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് എയർ കണ്ടീഷനുകളും , ഫാനുകളും , സാനിറ്ററി ഉപകരണങ്ങളും നീക്കാൻ ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റി ഫ്ലാറ്റ് ഉടമകൾക്ക് ഒരു ദിവസത്തെ അനുമതി നൽകിയത്.

Read More: മരടിൽ ഏഴ് പേർക്ക് കൂടി നഷ്ടപരിഹാരത്തിന് ശുപാർശ: ഫ്ലാറ്റ് പൊളിക്കൽ നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നു

അതേസമയം ഫ്ലാറ്റ് പൊളിക്കുന്നതിന് കമ്പനികൾക്ക് കരാർ നൽകിക്കഴിഞ്ഞതിനാൽ ജനലുകളും കട്ടിളകളുമുൾപ്പെടെയുള്ള സാധനങ്ങൾ നീക്കം ചെയ്യാൻ ഉടമകൾക്ക് അനുമതിയില്ല.  മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ഫ്ലാറ്റ് സമുച്ചയങ്ങളിലെ പാർക്കിംഗ് ഏരിയകൾ പൊളിച്ച് നീക്കി തുടങ്ങി. മുംബൈ ആസ്ഥാനമായ എഡിഫസ് കമ്പനിയാണ് ജെയിൻ കോറൽ കോവ് ഫ്ലാറ്റ് സമുച്ചയം പൊളിക്കാനുള്ള നടപടികൾ തുടങ്ങിയത്. ഫ്ലാറ്റ് സമുച്ചയത്തിന്‍റെ പ്രധാന കെട്ടിടത്തോട് ചേർന്നുള്ള പാർക്കിംഗ് സ്ഥലമാണ് ഡിമോളിഷൻ എക്സ്കവേറ്ററുകൾ ഉപയോഗിച്ച് പൊളിച്ച് നീക്കിയത്.

Read More: പാ‍ർക്കിംഗ് ഏരിയകൾ പൊളിച്ചുതുടങ്ങി: മരടിലെ നടപടികൾ വേഗത്തിലാവുന്നു

Follow Us:
Download App:
  • android
  • ios