Asianet News MalayalamAsianet News Malayalam

മാവോയിസ്റ്റ് വധം; പാലക്കാട് എസ് പിയുടെ റിപ്പോർട്ട് കോടതി ഇന്ന് പരിഗണിക്കും

സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞ് എഫ് ഐ ആർ ഇട്ടതും, ആയുധങ്ങൾ ഹാജരാക്കാത്തതിൽ ദുരൂഹതയുണ്ടെന്നും മാവോയിസ്റ്റുകളുടെ
ബന്ധുക്കൾ കോടതിയെ അറിയിച്ചു

palakkad district court will consider the report of Palakkad SP on Maoist death
Author
Attappadi, First Published Nov 4, 2019, 12:31 AM IST

അട്ടപ്പാടി: മഞ്ചിക്കണ്ടിയിലെ ഏറ്റുമുട്ടലിനെ കുറിച്ച് പാലക്കാട് എസ് പി നൽകിയ റിപ്പോർട്ട് ജില്ല കോടതി ഇന്ന് പരിഗണിക്കും. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നാണ് എസ് പി റിപ്പോർട്ട് സമർപ്പിച്ചത്. ഏറ്റുമുട്ടൽ കൊലപാതകങ്ങളിലെ അന്വേഷണ നടപടി ക്രമങ്ങളെക്കുറിച്ച് 2016 ൽ സുപ്രീംകോടതി പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ലെന്നായിരുന്നു ബന്ധുക്കളുടെ പരാതി. എസ് പിയുടെ റിപ്പോര്‍ട്ടിൽ വ്യക്തതക്കുറവുണ്ടെന്ന് പരാതിക്കാർ കോടതിയെ അറിയിച്ചിരുന്നു.

സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞ് എഫ് ഐ ആർ ഇട്ടതും, ആയുധങ്ങൾ ഹാജരാക്കാത്തതിൽ ദുരൂഹതയുണ്ടെന്നും മാവോയിസ്റ്റുകളുടെ
ബന്ധുക്കൾ കോടതിയെ അറിയിച്ചു. തുടർന്നാണ് വിഷയം ഇന്ന് വീണ്ടും കോടതി പരിഗണിക്കുന്നത്. അതേസമയം ഏറ്റുമുട്ടലിനെക്കുറിച്ച്  
ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാളിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഏറ്റുമുട്ടൽ നടന്നയിടം സന്ദർശിച്ചു.

Follow Us:
Download App:
  • android
  • ios