ബാങ്കോക്കിൽ ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയത് ചൈനീസ് ഓൺലൈൻ തട്ടിപ്പു കേന്ദ്രത്തിൽ; പണം തട്ടിയ 2പേര്‍ അറസ്റ്റിൽ

തായ്‌ലാൻഡിലെ ബാങ്കോക്കിൽ ജോലി നൽകാമെന്നേറ്റാണ് പ്രതികൾ കണ്ടല്ലൂർ പുതിയവിള സ്വദേശികളായ രണ്ടു പേരെ കബളിപ്പിച്ച് 5,80,000 രൂപയാണ് വാങ്ങിയത്. എന്നാൽ, ബാങ്കോക്കിലെ ജോലിക്ക് പകരം കംബോഡിയയിലാണ് ഇവരെ എത്തിച്ചത്. 

Police have arrested two people in the case of extorting money by promising to give them jobs abroad

ഹരിപ്പാട്: വിദേശത്ത് ജോലി തരപ്പെടുത്തി നൽകാമെന്ന വാഗ്ദാനം നൽകി പണം തട്ടിയെടുത്ത കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലം തഴവ കുതിരപ്പന്തി വേണാട്ടുശ്ശേരിൽ സൗപർണികയിൽ കാളിദാസ് (22), ആലപ്പുഴ ആര്യനാട് സൗത്ത് അവലക്കുന്ന് തൈലംതറ വെളിയിൽ അനന്തകൃഷ്ണൻ (23) എന്നിവരെയാണ് കനകക്കുന്ന് പൊലീസ് അറസ്റ്റു ചെയ്തത്. 

തായ്‌ലാൻഡിലെ ബാങ്കോക്കിൽ ജോലി നൽകാമെന്നേറ്റാണ് പ്രതികൾ കണ്ടല്ലൂർ പുതിയവിള സ്വദേശികളായ രണ്ടു പേരെ കബളിപ്പിച്ച് 5,80,000 രൂപയാണ് വാങ്ങിയത്. എന്നാൽ, ബാങ്കോക്കിലെ ജോലിക്ക് പകരം കംബോഡിയയിലാണ് ഇവരെ എത്തിച്ചത്. പറഞ്ഞുറപ്പിച്ചതിനു പകരം ചൈനക്കാരുടെ ഓൺലൈൻ തട്ടിപ്പു കേന്ദ്രത്തിലാണ് ജോലി നൽകിയത്. സമൂഹ മാധ്യമങ്ങളിലൂടെ ചാറ്റ് ചെയ്ത് ഇന്ത്യക്കാരുൾപ്പെടെയുളളവരുടെ വിവരങ്ങൾ ചോർത്തി പണം തട്ടുന്ന ശ്യംഖലയായിരുന്നിത്. തിരിച്ചു പോകാൻ വാശിപിടിച്ചതോടെ1,39,000 രൂപ കൂടി നൽകണമെന്ന് പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ 27നാണ് നാട്ടിൽ തിരിച്ചെത്തിയത്. ഇവർ ഇടനിലക്കാരാണെന്നും കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും പൊലീസ് പറഞ്ഞു.  ‌

എസ്എച്ച്ഒഎസ് അനൂപിന്റെ നേതൃത്വത്തിലുളള സംഘം പ്രതികളെ തമിഴ് നാട്ടിലെ സേലത്തു നിന്നാണ് പിടികൂടിയത്. എസ്ഐ മാരായ വി സുനിൽകുമാർ, എസ് സോമരാജൻ നായർ, സിനീയർ സിപിഒമാരായ എസ് സുരേഷ് കുമാർ, എസ്ആർ ഗിരീഷ്, വി പ്രമോദ്, അഖിൽ മുരളി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

അതിക്രൂരം, സമൂഹത്തിനാകെ നാണക്കേട്: ഭർതൃവീട്ടിൽ നവവധുവിന് ക്രൂരമർദനമേറ്റതില്‍ റിപ്പോർട്ട് തേടി ഗവര്‍ണർ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios