Asianet News MalayalamAsianet News Malayalam

സിലിയുടെ മരണം: സഖറിയാസിനേയും ഷാജുവിനേയും വീണ്ടും ചോദ്യം ചെയ്തു

ഷാജുവിനെ പയ്യോളിയിലെ ക്രൈംബ്രാ‍ഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ സഖറിയാസിനെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്തത്. 

police introgate sekariya and shaju in relation with koodathai murder
Author
Koodathai, First Published Oct 16, 2019, 3:54 PM IST

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ജോളിയുടെ രണ്ടാമത്തെ ഭര്‍ത്താവ് ഷാജുവിനേയും പിതാവ് സഖറിയാസിനേയും പൊലീസ് വീണ്ടും ചോദ്യം ചെയ്തു. 

ഷാജുവിനെ പയ്യോളിയിലെ ക്രൈംബ്രാ‍ഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ സഖറിയാസിനെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്തത്. വടകര തീരദേശ സിഐ ബികെ സിജുവിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് സഖറിയാസിനെ ചോദ്യം ചെയ്തത്. രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം ഷാജുവിനെ പിന്നീട് പൊലീസ് വിട്ടയച്ചു.  കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മൂന്നാം തവണയാണ് പൊലീസ് ഷാജുവിനെ ചോദ്യം ചെയ്യുന്നത്.

ഷാജുവിനേയും സക്കറിയയേയും കൂടാതെ കട്ടപ്പനയിലെ ജോത്സ്യന്‍ കൃഷ്ണകുമാറും ഇന്ന് എസ്പി ഓഫീസില്‍ മൊഴി നല്‍കാനെത്തി. പൊലീസ് നോട്ടീസ് നല്‍കിയതനുസരിച്ചാണ് കൃഷ്ണകുമാര്‍ കട്ടപ്പനയില്‍ നിന്നും വടകരയിലെത്തിയത്. റോയിക്ക് താന്‍ ഏലസ് നല്‍കിയോ എന്നറിയാനാണ് വിളിപ്പിച്ചതെന്നും എന്നാല്‍ റോയിയുടെ ശരീരത്തിലുള്ള ഏലസ് തന്നെ കാണിച്ചിട്ടില്ലെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios