Asianet News MalayalamAsianet News Malayalam

ആശ്വസിക്കാം, വരും ദിവസങ്ങളിൽ എല്ലാ ജില്ലകളിലും മഴ; രണ്ട് ദിവസം ഓരോ ജില്ലകളിൽ യെല്ലോ അലർട്ട്

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം രണ്ട് ദിവസം ഓരോ ജില്ലകളിൽ വീതം മഞ്ഞ അലർട്ടുണ്ട്

rain in all districts in coming days yellow alert in each districts in two days in kerala
Author
First Published May 4, 2024, 2:30 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചതിനു പിന്നാലെ ആശ്വാസമായി മഴ പ്രവചനവും വന്നു. അടുത്ത അഞ്ച് ദിവസത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം രണ്ട് ദിവസം ഓരോ ജില്ലകളിൽ വീതം മഞ്ഞ അലർട്ടുണ്ട്. മെയ് 7ന് വയനാടും മെയ് 8ന് മലപ്പുറത്തുമാണ് യെല്ലോ അലർട്ടുള്ളത്. രണ്ട് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5  മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

ഇന്ന് 11 ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് നേരിയതോ മിതമായതോ ആയ മഴ പെയ്യുക. മെയ് അഞ്ചിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് മഴ സാധ്യതയുള്ളത്.  മെയ് ആറിന് ഈ അഞ്ച് ജില്ലകള്‍ക്കൊപ്പം കോഴിക്കോടും വയനാടും മഴ പെയ്യാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മെയ് ഏഴിന് വയനാട്ടിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മറ്റ് 13 ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്നാണ് അറിയിപ്പ്. മെയ് എട്ടിന് മലപ്പുറത്താണ് യെല്ലോ അലർട്ട്. ബാക്ക് എല്ലാ ജില്ലകളിലും നേരിയതോ മിതമായോ ആയ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

2.8 കിലോമീറ്റർ നീളം, 60 മീറ്റർ പൊക്കത്തിൽ അഞ്ച് ടവറുകൾ; ശബരിമലയിൽ റോപ്‍വേ നിർമാണത്തിന് സർവേ തുടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios