Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്തിന്റെ സമഗ്ര വികസനത്തിനുള്ള വിഷൻ ഡോക്യുമെന്റ് ഉടൻ പുറത്തിറക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍

എൽഡിഎഫ് സര്‍ക്കാരിന്‍റെ ഭരണ വികസന നേട്ടങ്ങൾ കേന്ദ്രീകരിച്ചാണ് പന്ന്യൻ രവീന്ദ്രന്‍ വോട്ടര്‍മാരിലേക്ക് എത്തുന്നത്

Rajeev Chandrasekhar to release Vision document aiming development in Trivandrum
Author
First Published Apr 17, 2024, 6:53 AM IST

തിരുവനന്തപുരം: തലസ്ഥാന വികസന പ്രവർത്തന വേണ്ടിയുള്ള വിഷൻ ഡോക്യുമെൻറ് ഉടൻ പുറത്തിറക്കുമെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. വികസനം മുൻ നിർത്തിമാത്രമാണ് വോട്ടഭ്യർത്ഥിക്കുന്നത്. അഴിമതിക്കാരായ ഡി.കെ.ശിവകുമാറിൻെറ സർട്ടിഫിക്കറ്റ് തനിക്കാവശ്യമില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വിലകുറഞ്ഞ വാദപ്രതിവാദങ്ങൾക്കില്ലെന്നും വികസനം മാത്രമാണ് തെരഞ്ഞെടുപ്പ് പ്രചാരണമെന്നും ആവര്‍ത്തിച്ചാണ് എൻഡിഎ തിരുവനന്തപുരത്ത് വോട്ട് തേടുന്നത്.

സമഗ്രമേഖലകളിലും വികസന സംവാദങ്ങൾ. തീരദേശ വികസനത്തിന് പ്രത്യേക പദ്ധതി. വീട് കുടിവെള്ളം നൈപുണ്യ വികസനും എന്ന് തുടങ്ങി ഐടി വികസനവും വിനോദ സഞ്ചാര മേഖലയിൽ തലസ്ഥാനത്തിന്‍റെ സാധ്യതകളും പറഞ്ഞാണ് അതാത് മേഖലകളിൽ സ്ഥാനാര്‍ത്ഥി പര്യടനം. ഭരണത്തിലില്ലായ്മ വികസനത്തിന് പൊതുവെ തിരിച്ചടിയാണെന്ന മറുവാദം ഉന്നയിക്കുകയാണ് കോൺഗ്രസ്. പതിനഞ്ച് വര്‍ഷം എന്ത് ചെയ്തെന്ന ചോദ്യത്തിന് വികസന രേഖ പ്രസിദ്ധീകരിച്ചാണ് ശശി തരൂരിന്‍റെ മറുപടി. എൽഡിഎഫ് സര്‍ക്കാരിന്‍റെ ഭരണ വികസന നേട്ടങ്ങൾ കേന്ദ്രീകരിച്ചാണ് പന്ന്യൻ രവീന്ദ്രന്‍ വോട്ടര്‍മാരിലേക്ക് എത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Follow Us:
Download App:
  • android
  • ios