Asianet News MalayalamAsianet News Malayalam

കേന്ദ്രം നൽകുന്ന പണത്തിൽ നിന്ന് ആദ്യം പെൻഷൻ, ശമ്പളകുടിശ്ശിക തീർക്കണം,ഇക്കാര്യത്തില്‍ കേന്ദ്രം നിബന്ധന വയ്ക്കണം

ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കത്ത് നൽകിയെന്ന് രാജീവ് ചന്ദ്രശേഖര്‍

RC send letter to FM, request to set condtion for aid to Kerala
Author
First Published Apr 23, 2024, 3:34 PM IST

തിരുവനന്തപുരം: കേരളത്തിൽ കെഎസ്ആർടിസി ജീവനക്കാർക്ക് മാസങ്ങളായി ശമ്പളം ഇല്ല. മാസങ്ങളായി ക്ഷേമ പെൻഷൻ കുടിശ്ശികയുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു..ഇതിന്‍റെ  ദുരിതം അനുഭവിക്കുന്നത് സാധാരണക്കാരാണ്..ഇനി കേന്ദ്രം പണം അനുവദിക്കുമ്പോൾ പെൻഷൻ, ശമ്പള കുടിശ്ശിക ആദ്യം തീർക്കണം എന്ന് നിബന്ധന വെയ്ക്കണം ..ഇക്കാര്യം കേന്ദ്രം നിബന്ധന വയ്ക്കണം.ഈ ആവശ്യം ചൂണ്ടിക്കാട്ടി ധനമന്ത്രി നിർമല സീതാരാമന് കത്ത് നൽകിയെന്നും അദ്ദേഹം പറഞ്ഞു.തന്‍റെ  ആവശ്യത്തിൽ ധനമന്ത്രി തീരുമാനം എടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു

കേരളത്തിന്‍റെ സാമ്പത്തിക കെടുകാര്യസ്ഥതയ്ക്ക് കേന്ദ്രം ഉത്തരവാദിയല്ല.കേരളത്തിന്‍റെ  പരാതിയിൽ സുപ്രീം കോടതി തീരുമാനം എടുക്കട്ടെ.ക്ഷേമപെൻഷൻ, സർവീസ് പെൻഷൻ, ശമ്പള കുടിശ്ശികകൾ മുഴുവൻ തീർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക നിരസിക്കണമെന്ന ഹർജി തള്ളി, ഹർജിക്കാർക്ക് ഇലക്ഷൻ പെറ്റീഷൻ നൽകാമെന്ന് ഹൈക്കോടതി

 

Follow Us:
Download App:
  • android
  • ios