Asianet News MalayalamAsianet News Malayalam

ചൂടാണ്, പക്ഷേ കൊടുംചൂടില്ല! കേരളത്തിൽ 4 ജില്ലയിൽ മാത്രം നേരിയ ആശ്വാസം; 5 ദിവസം ഈ 10 ജില്ലകളിൽ മഞ്ഞ അലർട്ട്

കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ് പ്രകാരം ഈ മാസം 24 വരെ സംസ്ഥാനത്ത് ഈ 10 ജില്ലകളിലും കൊടും ചൂട് തുടരുമെന്നാണ് വ്യക്തമാകുന്നത്

Slight relief only 4 districts Kerala April 20 high temperature warning for 10 districts weather live updates
Author
First Published Apr 20, 2024, 7:40 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴയുടെ നേരിയ ആശ്വാസമുണ്ടെങ്കിലും വിവിധ ജില്ലകളിൽ ഇപ്പോഴും കൊടും ചൂടാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥ വകുപ്പ് ഏറ്റവും അവസാനമായി നൽകിയ മുന്നറിയിപ്പ് പ്രകാരം 5 ദിവസം വിവിധ ജില്ലകളിൽ കൊടും ചൂടായിരിക്കും അനുഭവപ്പെടുക. കേരളത്തിലെ കൊടും ചൂട് തുടരുമ്പോൾ നാല് ജില്ലകളിൽ മാത്രമാണ് നേരിയ ആശ്വാസമെങ്കിലുമുള്ളത്. തിരുവനന്തപുരം, ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ മാത്രമാണ് നേരിയ ആശ്വാസമുള്ളത്. നിലവിൽ ഈ 4 ജില്ലകളിൽ മാത്രമാണ് താപനില മുന്നറിയിപ്പിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടില്ലാത്തത്.

പിണറായിക്കെതിരെ പ്രിയങ്കയും, ബിജെപിക്കൊപ്പം രാഹുലിനെ ആക്രമിക്കുന്നു; 'കെ സുരേന്ദ്രനെ കുഴൽപണ കേസിൽ തൊട്ടില്ല'

സംസ്ഥാനത്തെ 10 ജില്ലകളിൽ നിലവിൽ അസഹനീയമായ ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ് പ്രകാരം ഈ മാസം 24 വരെ സംസ്ഥാനത്ത് ഈ 10 ജില്ലകളിലും കൊടും ചൂട് തുടരുമെന്നാണ് വ്യക്തമാകുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് 5 ദിവസം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ചൂടിനൊപ്പം ഈർപ്പവുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

മഞ്ഞ അലർട്ട് ഇപ്രകാരം

2024 ഏപ്രിൽ 20 മുതൽ 24 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, ആലപ്പുഴ ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, കൊല്ലം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 37°C വരെയും, കോട്ടയം, എറണാകുളം, മലപ്പുറം  ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും,  (സാധാരണയെക്കാൾ 2 - 3 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.  ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 20 മുതൽ 24 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios