Asianet News MalayalamAsianet News Malayalam

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നാരോപണം; കേരളവർമ്മ കോളേജിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

കേരളപ്പിറവി ആഘോഷത്തിനിടയിൽ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചു എന്ന് ആരോപിച്ചാണ് പ്രതിഷേധം. പ്രത്യേക വസ്ത്രം ധരിച്ചതിന് അന്ധവിദ്യാർത്ഥി ഉൾപ്പടെ എട്ട് പേരെ മർദ്ദിച്ചു എന്നാണ് ആരോപണം. 

students protest in thrissur kerala varma college
Author
Thrissur, First Published Nov 1, 2019, 3:05 PM IST

തൃശ്ശൂർ: തൃശ്ശൂർ കേരളവർമ്മ കോളേജിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. ഇന്നലെ നടന്ന കേരളപ്പിറവി ആഘോഷത്തിനിടയിൽ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചു എന്ന് ആരോപിച്ചാണ് പ്രതിഷേധം. എസ്എഫ്ഐയിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥികൾ തന്നെയാണ് പ്രതിഷേധിച്ചത്.

പ്രത്യേക വസ്ത്രം ധരിച്ചെത്തിയതിന് അന്ധവിദ്യാർത്ഥി ഉൾപ്പടെ എട്ട് പേരെ മർദ്ദിച്ചു എന്നാണ് ആരോപണം. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പ്രിൻസിപ്പാളിന്റെ ഓഫീസ് വിദ്യാർത്ഥികൾ ഉപരോധിച്ചു. അതേസമയം മർദ്ദനം ഉണ്ടായിട്ടില്ലെന്നാണ് യൂണിയന്റെ നിലപാട്. ഹോസ്റ്റൽ നടത്തിപ്പ് സംബന്ധിച്ച് ചില വിദ്യാർത്ഥികളുമായി വാക്ക് തർക്കം ഉണ്ടായെന്നും അത് തെറ്റിദ്ധരിച്ചതാണെന്നുമാണ് കോളേജ് യൂണിയന്റെ വിശദീകരണം.

Follow Us:
Download App:
  • android
  • ios