Asianet News MalayalamAsianet News Malayalam

അരവണയിലെ കീടനാശിനി: കരാറുകാരനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

ശബരിമല അരവണയിലെ കീടനാശിനി സംബന്ധിച്ച ഹർജി കേരള ഹൈകോടതി പരിഗണിക്കാൻ പാടില്ലായിരുന്നുവെന്ന് സുപ്രീം കോടതി

supreme court cancel highcourt order to prosecute Sabarimala aravana contractor
Author
First Published Mar 6, 2024, 5:46 PM IST

ദില്ലി: ശബരിമല അരവണയിലെ കീടനാശിനി സംബന്ധിച്ച ഹർജി കേരള ഹൈകോടതി പരിഗണിക്കാൻ പാടില്ലായിരുന്നുവെന്ന് സുപ്രീം കോടതി. ജസ്റ്റിസ് മാരായ എ എസ് ബൊപ്പണ്ണ, പി എസ് നരസിംഹ എന്നിവർ അടങ്ങിയ ബെഞ്ചിന്റെത് ആണ് വിധി. മായം കലർന്ന ഏലക്കായ വിതരണം ചെയ്ത കരാറുകാരനെ പ്രോസിക്യൂട്ട് ചെയ്യാൻ നിർദ്ദേശിച്ച കേരള ഹൈക്കോടതി ഉത്തരവും സുപ്രീം കോടതി റദ്ദാക്കി.

കരാർ നഷ്ടപ്പെട്ട ഒരു സ്ഥാപനത്തിൻ്റെ ഹർജികൾ ഹൈക്കോടതി പരിഗണിക്കാൻ പാടില്ലായിരുന്നുവെന്ന് ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ , പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി നിർദ്ദേശപ്രകാരം അരവണ വിൽക്കുന്നത് ബോർഡ് നിർത്തിവെച്ചിരുന്നു. കാലപ്പഴക്കം കണക്കിലെടുത്ത് അരവണ പിന്നീട് നശിപ്പിക്കാൻ  സുപ്രീം കോടതി  അനുമതി നൽകിയിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിനായി മുതിർന്ന അഭിഭാഷകൻ വി ഗിരി, അഭിഭാഷകൻ പി എസ് സുധീർ എന്നിവർ ഹാജരായി. 

 

Follow Us:
Download App:
  • android
  • ios