Asianet News MalayalamAsianet News Malayalam

'പൂരത്തിന്‍റെ പരമ്പരാഗതരീതിക്ക് ഭംഗം വന്നു, പിന്നിൽ പ്ലാനുണ്ട്, ഗൂഢാലോചനയുണ്ട്, അന്വേഷിച്ച് കണ്ടെത്തട്ടെ'

ഇതേ കമ്മീഷണറെ നിർത്തി മര്യാദയ്ക്ക് പൂരം നടത്തിക്കാണിക്കണമെന്നും സുരേഷ്ഗോപി

suresh gopi allege conspiracy behind Thrisoor pooram fire works issue
Author
First Published Apr 22, 2024, 10:56 AM IST

തൃശ്ശൂര്‍: പൂരം വെടിക്കെട്ട് പകല്‍വെളിച്ചത്തില്‍ നടത്തേണ്ടി വന്നതിലും, പൂരം സമാപന ചടങ്ങുകള്‍ അലങ്കോലമായതിലും പൊലീസിന്‍റെ നടപടികളിലും  പ്രതികരണവുമായി സുരേഷ് ഗോപി രംഗത്ത്.പൂരത്തിന്‍റെ പരമ്പരാഗതരീതിക്ക് ഭംഗം വന്നു.അതിന് പിന്നിൽ പ്ലാനുണ്ട്, ഗൂഡാലോചനയുണ്ട്., വെടിക്കെട്ട് തടസ്സപ്പെട്ടപ്പോള്‍ തന്നെ വിളിച്ചു വരുത്തിയതാണ്.2 മണിക്ക് വിളിച്ചു.2.10ന് പുറപെട്ടു.തന്നെ ബ്ലോക്ക് ചെയ്തിട്ടതിനാല്‍ സേവാഭാരതിയുടെ ആംബുലൻസിലാണ് വന്നത്.ഏത് പാർട്ടിയുടെ ഇടപെടൽ ഉണ്ടായാലും അന്വേഷിച്ച് കണ്ടെത്തട്ടെ.ഇതേ കമ്മീഷണറെ നിർത്തി മര്യാദക്ക് പൂരം നടത്തിക്കാണിക്കണം.തിരുവമ്പാടി ദേവസ്വത്തിൽ നിന്നാണ് തന്നെ വിളിച്ചത്.കൂടുതൽ തല്ലുകൊള്ളാതിരിക്കാൻ നിർത്തിപ്പോവുക എന്നാണ് പൊലീസ് പറഞ്ഞത്.കമ്മീഷണർ തനിക്ക് ലഭിച്ച നിർദ്ദശമാണ് പാലിച്ചത്.ചുമ്മാ അടുക്കള വർത്താനം പറയരുതെന്നും സുരേഷ് ഗോപി പറഞ്ഞു

'പൂരം കലക്കിയത് ബിജെപിക്ക് വേണ്ടി, സുരേഷ് ഗോപിയെ പൂരത്തിന്‍റെയന്ന് കണ്ടില്ല'; കെ മുരളീധരൻ

തൃശ്ശൂർ പൂരം നടത്തിപ്പിൽ വീഴ്ച: കമ്മീഷണർ അങ്കിത് അശോകിനെ സ്ഥലം മാറ്റും; ഉത്തരവ് ഇന്ന് ഇറങ്ങിയേക്കും

Follow Us:
Download App:
  • android
  • ios