Asianet News MalayalamAsianet News Malayalam

സുഗന്ധഗിരി മരംമുറി:18 ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ, ഇതുവരെ സസ്പെൻഡ് ചെയ്തത് 9 പേരെ

ഇന്നലെ റേഞ്ച് ഓഫീസർ കെ നീതുവിനെ സസ്പെൻഡ് ചെയ്തിരുന്നു. വനംവകുപ്പിലെ 18 ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിക്ക് ശുപാർശ. 

suspension for total 9 officers in sugandhagiri tree felling case
Author
First Published Apr 18, 2024, 11:22 AM IST

കൽപ്പറ്റ : സുഗന്ധഗിരി മരം മുറിയിൽ സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്ന അടക്കം കൂടുതൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.  ഫ്ലൈയിംഗ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസർ സജീവൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബീരാൻകുട്ടി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വനം വകുപ്പ് വിജിലൻസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്നലെ റേഞ്ച് ഓഫീസർ കെ നീതുവിനെ സസ്പെൻഡ് ചെയ്തിരുന്നു. വനംവകുപ്പിലെ 18 ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിക്ക് ശുപാർശ. ഇതിൽ 9 പേർക്കെതിരെ ഇതിനകം നടപടി എടുത്തു. ബാക്കിയുള്ള വാച്ചർമാർ, ബീറ്റ് ഓഫീസർമാർക്കുമെതിരെ ഉടൻ നടപടി എടുക്കും.

സു​ഗന്ധ​ഗിരി മരംമുറിക്കേസ്: വനംവകുപ്പ് വാച്ചറെ പ്രതി ചേർത്തേക്കും

സുഗന്ധഗിരിയിൽ അനധികൃത മരംമുറി നടന്ന സംഭവത്തിൽ 18 ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് വകുപ്പുതല അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. വീടുകൾക്ക് ഭീഷണിയായിരുന്ന 20 മരങ്ങൾ മുറിക്കാനുള്ള ഉത്തരവിന്റെ മറവിൽ നൂറിലേറെ മരങ്ങൾ മുറിച്ചുകടത്തയെന്നതാണ് കേസ്.  

 

 

 

Follow Us:
Download App:
  • android
  • ios