Asianet News MalayalamAsianet News Malayalam

കൂലി നൽകാതെ നിരന്തര പീഡനം, പാസ്പോർട്ടും പിടിച്ചുവെച്ചു; ഇറാൻ ഉരു കസ്റ്റഡിയിലെടുത്ത സംഭവത്തിലെ ദുരൂഹത നീങ്ങി

ഉരു ഇറാൻ പൗരന്റെതാണെന്നും തമിഴ് നാട്ടുകാരായ തൊഴിലാളികൾ അതിൽ രക്ഷപ്പെട്ട് നാട്ടിലേക്ക് വന്നതാണെന്നും കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചു.നിയമ നടപടികൾ പൂർത്തിയാവും വരെ ഉരുവും തൊഴലാളികളും കൊച്ചി തീരത്ത് തന്നെ തുടരും

The mystery of iranian fishing boat, which was taken into custody by Coast gaurd from open sea in Koylandi, is over
Author
First Published May 6, 2024, 6:44 PM IST

കൊച്ചി:കൊയിലാണ്ടി പുറം കടലിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത ഇറാൻ ഉരുവിലെ  ദുരൂഹത നീങ്ങി. ഉരു ഇറാൻ പൗരന്റെതാണെന്നും തമിഴ് നാട്ടുകാരായ തൊഴിലാളികൾ അതിൽ രക്ഷപ്പെട്ട് നാട്ടിലേക്ക് വന്നതാണെന്നും കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചു.  ഉരു കൊച്ചിയിൽ എത്തിച്ചായിരുന്നു വിശദ പരിശോധനയും ചോദ്യം ചെയ്യലും നടന്നത്. കൊയിലാണ്ടിയിൽ നിന്ന് 30 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ ഇന്നലെ രാവിലെയാണ് ഇറാനിയൻ ഉരു കോസ്റ്റ് ഗാർഡ് കസ്റ്റഡിയിൽ എടുത്തത്. 


സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയ്ക്കൊടുവിൽ ഉരുവിൽ ഉള്ള 6 പേരും തമിഴ് നാട്ടുകാരായ മത്സ്യത്തൊഴിലാളികളാണെന്നു 
വ്യക്തമായി.  കസ്റ്റഡിയിൽ എടുത്ത ഉരു കോസ്റ്റ് ഗാർഡ് കപ്പലിൽ പകുതി ദൂരത്തോളം കെട്ടി വലിച്ചു കൊച്ചിയിൽ എത്തിച്ചു. പരിശോധനക്കും ചോദ്യം ചെയ്യലിനുമൊടുവിലാണ്ആശ്വാസകരമായ വാർത്ത വന്നത്.


ഉരു ഇറാൻ പൗരനായ സയ്ദ് സൗദ് അൻസാരിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ്. അൻസാരി വിസ നൽകിയത് അനുസരിച്ച് ഇറാൻ കടലിൽ മീൻ പിടിക്കാൻ കഴിഞ്ഞ വർഷം മേയ്ലാണ് കന്യാകുമാരിക്കാരായ 6 മത്സ്യത്തൊഴിലാളികൾ ഇറാനിൽ എത്തുന്നത്. അന്നുമുതൽ കൂലി നൽകാതെ അവരെ പീഡിപ്പിച്ചു. ഒടുവിൽ പാസ്പോർട്ടുകളും പിടിച്ചു വച്ചു. രക്ഷയില്ലാതെ ഒരു രാത്രി യജമാനന്റെ ഉരു തട്ടിയെടുത്ത് ആറു തൊഴിലാളികളും രക്ഷപ്പെടുകയായിരുന്നു.ഉരുവിലേ പരോശോദനയിൽ സംശയസപതമായി ഒന്നും കണ്ടെത്തിയില്ല. ആദ്യംഘട്ട പരിശോധന പൂർത്തിയായെങ്കിലും നിയമ നടപടികൾ പൂർത്തിയാവും വരെ ഉരുവും തൊഴലാളികളും കൊച്ചി തീരത്ത് തന്നെ തുടരും.

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച കൊലപ്പെടുത്തിയ കേസ്; മൂന്നു പേര്‍ അറസ്റ്റിൽ

Latest Videos
Follow Us:
Download App:
  • android
  • ios