Asianet News MalayalamAsianet News Malayalam

വാളയാർ വിധിയിൽ പ്രതിഷേധിച്ച് പോസ്റ്ററൊട്ടിച്ചു, മൂന്ന് പ്ലസ്‍ടു വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

സ്‌കൂളിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു മുൻപ് പരിപാടികൾ നടത്തിയിട്ടുണ്ട്. അതുപോലെയാണ് ഇപ്പോൾ ക്ലാസ്സ് മുറിയിൽ പോസ്റ്റർ പതിപ്പിച്ചതെന്ന് സസ്പെൻഷന് ഇരയായ കുട്ടികൾ 

three plus two students suspended for sticking poster in against decision in Walayar minor sisters rape case
Author
Vilavoorkal, First Published Nov 2, 2019, 8:43 AM IST

വിളവൂര്‍ക്കല്‍: വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് ക്ലാസ്സ് മുറിയിൽ പോസ്റ്റർ ഒട്ടിച്ചതിനു മൂന്ന് പ്ലസ് ടു വിദ്യാർത്ഥികളെ വിളവൂർക്കൽ ഗവ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ഒരാഴ്ചത്തേക്ക് ആയിരുന്ന സസ്പെൻഷൻ പിന്നീട് രക്ഷിതാക്കളുടെ എതിർപ്പിനെ തുടർന്ന് മൂന്നുദിവസമായി കുറക്കുകയായിരുന്നു.


സ്‌കൂളിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു മുൻപ് പരിപാടികൾ നടത്തിയിട്ടുണ്ട്. അതുപോലെയാണ് ഇപ്പോൾ ക്ലാസ്സ് മുറിയിൽ പോസ്റ്റർ പതിപ്പിച്ചതെന്ന് സസ്പെൻഷന് ഇരയായ കുട്ടികൾ പറഞ്ഞു. ചേർത്ത് പിടിക്കേണ്ടവർ കയറിപ്പിടിക്കുമ്പോൾ, നേര് കാട്ടേണ്ടവർ നെറികേട് കാട്ടുമ്പോൾ, വഴിയൊരുക്കേണ്ടവർ പെരുവഴിയിലാക്കുമ്പോൾ -മകളെ നിനക്ക് നീ മാത്രം. എന്നെഴുതിയ പോസ്റ്ററാണ് കുട്ടികൾ ഒട്ടിച്ചത്.

എന്നാല്‍ ക്ലാസ്സ്‌ ടീച്ചറുടെ അനുമതിയില്ലാതെ ക്ലാസ്സ്മുറിയിൽ പോസ്റ്റർ പതിപ്പിച്ചതിനാണ് അച്ചടക്ക നടപടിയെന്നാണ് സ്കൂൾ പ്രിസിപ്പാളിന്റെ പ്രതികരണം. അതേസമയം വാളയാറിലെ പെൺകുട്ടികളുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താൽപ്പര്യ ഹർജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. ഇരകളുടെ രക്ഷിതാക്കൾക്കോ, സർക്കാരിനോ പോക്സോ കോടതി വിധി ചോദ്യം ചെയ്ത് അപ്പീൽ നൽകാമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി

Follow Us:
Download App:
  • android
  • ios