Asianet News MalayalamAsianet News Malayalam

വാളയാര്‍: നീതി ആവശ്യപ്പെട്ട് പോസ്റ്റർ ഒട്ടിച്ചതിന് സസ്പെന്റ് ചെയ്ത വിദ്യാർത്ഥികളെ തിരിച്ചെടുത്തു

വിളവൂർക്കൽ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ മൂന്ന് പ്ലസ് ടു വിദ്യാർത്ഥികളുടെ സസ്പെന്‍ഷനാണ് പിൻവലിച്ചത്. 

Walayar rape case withdrew suspension of three plus two students who sticking poster
Author
Thiruvananthapuram, First Published Nov 6, 2019, 3:27 PM IST

തിരുവനന്തപുരം: വാളയാർ ഇരകൾക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ ഒട്ടിച്ചതിന്റെ പേരിൽ തിരുവനന്തപുരത്ത് സസ്പെന്റ് ചെയ്ത വിദ്യാർത്ഥികളെ തിരിച്ചെടുത്തു. വിളവൂർക്കൽ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ മൂന്ന് പ്ലസ് ടു വിദ്യാർത്ഥികളുടെ സസ്പെന്‍ഷനാണ് പിൻവലിച്ചത്. ഇന്ന് ഇവരെ ക്ലാസ്സിൽ പ്രവേശിപ്പിച്ചു. 

വെള്ളിയാഴ്ചയാണ് പോസ്റ്റർ ഒട്ടിച്ചതിന്റെ പേരിൽ ഇവർക്കെതിരെ സ്കൂൾ അധികൃതർ നടപടിയെടുത്തത്. സസ്പെൻഷനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് നടപടി പിൻവലിച്ചത്. വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് ക്ലാസ്സ് മുറിയിൽ പോസ്റ്റർ ഒട്ടിച്ചതിനെതിരെയായിരുന്നു നടപടി.

ചേർത്ത് പിടിക്കേണ്ടവർ കയറിപ്പിടിക്കുമ്പോൾ, നേര് കാട്ടേണ്ടവർ നെറികേട് കാട്ടുമ്പോൾ, വഴിയൊരുക്കേണ്ടവർ പെരുവഴിയിലാക്കുമ്പോൾ -മകളെ നിനക്ക് നീ മാത്രം. എന്നെഴുതിയ പോസ്റ്ററാണ് കുട്ടികൾ ഒട്ടിച്ചത്. ക്ലാസ്സ്‌ ടീച്ചറുടെ അനുമതിയില്ലാതെ ക്ലാസ്സ്മുറിയിൽ പോസ്റ്റർ പതിപ്പിച്ചതിനാണ് അച്ചടക്ക നടപടിയെന്നാണ് സ്കൂൾ പ്രിന്‍സിപ്പാളിന്‍റെ പ്രതികരണം. 

Follow Us:
Download App:
  • android
  • ios