Asianet News MalayalamAsianet News Malayalam

തൃശൂരില്‍ കാട്ടാന കിണറ്റില്‍ വീണു; രക്ഷാദൗത്യം തുടങ്ങി, ജെസിബിയെത്തി മണ്ണ് നീക്കുന്നു

ഇന്നലെ രാത്രിയാണ് സംഭവം. വീട്ടുകാര്‍ ഉപയോഗിക്കുന്ന കിണര്‍ തന്നെയാണിത്. അല്‍പം ആഴമുള്ള കിണറാണ്. അബദ്ധത്തില്‍ കാട്ടാന വീണതാണ് സംഭവം.

wild elephant fell in well at thrissur
Author
First Published Apr 23, 2024, 7:01 AM IST

തൃശൂര്‍: മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് കാട്ടാന കിണറ്റിൽ വീണു. വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്‍റെ കിണറ്റിലാണ് കാട്ടാന വീണത്. ഇപ്പോള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയുമെല്ലാം നേതൃത്വത്തില്‍ രക്ഷാദൗത്യം നടക്കുകയാണ്.

ഇന്നലെ രാത്രിയാണ് സംഭവം. വീട്ടുകാര്‍ ഉപയോഗിക്കുന്ന കിണര്‍ തന്നെയാണിത്. അല്‍പം ആഴമുള്ള കിണറാണ്. അബദ്ധത്തില്‍ കാട്ടാന വീണതാണ് സംഭവം. കാടിനോട് ചേര്‍ന്നുള്ള പ്രദേശമായതിനാല്‍ തന്നെ ഇവിടെ കാട്ടാന വരുന്നത് അപൂര്‍വമല്ല.

ഇപ്പോള്‍ ജെസിബി ഉപയോഗിച്ച് മണ്ണ് മാന്തി ആനയെ പുറത്തെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. രണ്ട് മണിക്കൂറെങ്കിലുമെടുക്കും കുഴി തുരന്ന് ആനയുടെ അടുത്തേക്ക് എത്താൻ എന്നാണ് നിലവിലെ കണക്കുകൂട്ടല്‍.  ശ്രമകരമായ ദൗത്യം തന്നെയാണ്. കിണറിന് വ്യാസം കുറവായതിനാലും വലിയ ആനയായതിനാലും രക്ഷാദൗത്യം പ്രയാസകരമാകും. എങ്കിലും ദൗത്യം തുടരുക തന്നെയാണ്. 

Also Read:- വലിയ വീടുകള്‍ ലക്ഷ്യം, ആളുകളുള്ളപ്പോൾ തന്നെ മോഷണം; 'ബിഹാര്‍ റോബിൻഹുഡ്' വല്ലാത്ത കള്ളൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios