Asianet News MalayalamAsianet News Malayalam

പൊലീസ് സ്റ്റേഷനില്‍ തൂങ്ങി മരണം; വീഴ്ച അന്വേഷിച്ച് നടപടിയെന്ന് കോട്ടയം എസ് പി

തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയ നവാസിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. 

will inquire on suicide of a man in police station says kottayam sp
Author
Kottayam, First Published May 21, 2019, 3:40 PM IST

കോട്ടയം: മദ്യപിച്ച് ബഹളം വച്ചതിന് പൊലീസ് കസ്റ്റഡയിലെടുത്തയാൽ സ്റ്റേഷൻ ശുചിമുറിയിൽ തൂങ്ങി മരിച്ച സംഭവത്തില്‍ നടപടിയെടുക്കുമെന്ന് കോട്ടയം എസ്പി. പൊലീസ് വീഴ്ച അന്വേഷിച്ച് നടപടി എടുക്കുമെന്നാണ് കോട്ടയം എസ് പി ഹരിശങ്കര്‍ വ്യക്തമാക്കിയത്. മരിച്ചയാൾക്ക് മർദ്ദനമേറ്റിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം. 

മണർകാട് സ്വദേശി നവാസ് ആണ് പൊലീസ് സ്റ്റേഷന്‍റെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്തത്. കോട്ടയം മണര്‍കാട് പൊലീസ് സ്റ്റേഷനിലാണ് സംഭവം. തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയ നവാസിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സ്പെഷ്യല്‍ ബ്രാഞ്ചിനോട് നിർദ്ദേശിച്ചതായി കോട്ടയം എസ് പി അറിയിച്ചു. 

അതിനിടെ  സംഭവത്തില്‍ കുറ്റക്കാരായ  എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍  സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ എറണാകുളം റേഞ്ച് ഐജിക്കും കോട്ടയം ജില്ലാ പൊലീസ് മേധാവിക്കും നിര്‍ദ്ദേശം നല്‍കി.

ദേശീയ മനുഷ്യാവകാശ കമ്മീഷനും സുപ്രീംകോടതിയും പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മജിസ്ട്രേറ്റുതല അന്വേഷണം നടത്തും.  കസ്റ്റഡി മരണങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലെന്നതാണ് പൊലീസിന്‍റെ നയം. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. 

Follow Us:
Download App:
  • android
  • ios