Asianet News MalayalamAsianet News Malayalam

ഈ ഇന്ത്യന്‍  ഭക്ഷണങ്ങള്‍ കഴിച്ചാൽ സ്​തനാർബുദം തടയാം

10 Indian superfoods to help prevent breast cancer
Author
First Published Nov 18, 2017, 1:02 PM IST

സ്​തനാർബുദം വരുന്നത്​ പൂർണമായും തടയാൻ ഏതെങ്കിലും ഭക്ഷണം കൊണ്ടോ ഭക്ഷണരീതി കൊണ്ടോ സാധ്യമല്ല. എന്നിരുന്നാലും ഇത്​ തടയുന്നതിൽ പോഷക പ്രദമായ ഭക്ഷണം പ്രധാന പങ്കുവഹിക്കുന്നുവെന്നതാണ്​ യാഥാർഥ്യം. രോഗ നിർണയത്തിനു ശേഷം ഭക്ഷണത്തിൽ ശ്രദ്ധിക്കുന്നത്​ തന്നെ ചികിത്സയിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കും. സ്​തനാർബുദ സാധ്യത തടയാൻ ഡോക്​ടർമാർ നിർദേശിക്കുന്ന പത്ത് ഭക്ഷണങ്ങളുടെ പട്ടിക ഇതാ:

1. ചണവിത്ത്​ (Flaxseeds)

10 Indian superfoods to help prevent breast cancer
ഒമേഗ 3 ഫാറ്റി ആസിഡ്​ അംശം കൂടുതൽ ആയി അടങ്ങിയ ചണവിത്ത്​ കാൻസർ കോശങ്ങൾ രൂപപ്പെടുന്നതിനെ പ്രതിരോധിക്കും. സാലഡുകൾക്കൊപ്പം ഇവ ചേർത്തുകഴിക്കാം. ഒാട്​സ്​ അല്ലെങ്കിൽ മറ്റ്​ ഇഷ്​ട ഭക്ഷണങ്ങൾക്കുമൊപ്പം ഇവ ചേർക്കാം.

2. മഞ്ഞൾ (Turmeric)

10 Indian superfoods to help prevent breast cancer
മഞ്ഞളിൽ കണ്ടുവരുന്ന കുർകുമിൻ എന്ന ഘടകം സ്​തനാർബുദം, ഉദര അർബുദം, ശ്വാസകോശ അർബുദം, ചർമ അർബുദം എന്നിവയെ പ്രതിരോധിക്കാൻ കഴിവുള്ളവയാണ്​. കാൻസർ പ്രതിരോധ ശേഷിയുള്ള ആന്‍റി ഒാക്​സിഡന്‍റ്​ ഘടകങ്ങളും മഞ്ഞളിനെ സൂപ്പർ ഫുഡ്​ ആക്കി മാറ്റുന്നു. ദൈനംദിന ഭക്ഷണത്തിൽ ഇതി​ന്‍റെ സാന്നിധ്യം ഉറപ്പാക്കുക.

3. സാൽമൻ മത്സ്യം (Salmon)

10 Indian superfoods to help prevent breast cancer
ഒമേഗ 3 ഫാറ്റി ആസിഡ്​, വിറ്റാമിൻ ബി12, ഡി എന്നിവയുടെ സാന്നിധ്യമാണ്​ ഇൗ മത്സ്യത്തെ വേറിട്ടതാക്കുന്നത്​. ഇവ കോശങ്ങളുടെ വളർച്ചയെ ശരിയായ രീതിയിൽ ക്രമീകരിക്കാനും കാൻസർ കോശങ്ങളെ പ്രതിരോധിക്കാനും വഴിയൊരുക്കുന്നു. ഇത്​ പ്രതിരോധ ശേഷിയും വർധിപ്പിക്കുന്നു.

4. വെളുത്തുള്ളി (Garlic)

10 Indian superfoods to help prevent breast cancer
വെളുത്തുള്ളിയിൽ അടങ്ങിയ സൾഫർ, ഫ്ലവോൺസ്​, ഫ്ലവനോൾസ്​ എന്നിവയുടെ അംശം പ്രത്യേക തരം അർബുദങ്ങളെ തടയാൻ സഹായിക്കുന്നു. കാൻസർ കോശങ്ങളെ ഫലപ്രദമായി ഇല്ലാതാക്കാനും ഇവക്ക്​ കഴിയുന്നു. രാവിലെ ഭക്ഷണത്തി​നൊപ്പം വെളുത്തുള്ളിയുടെ സാന്നിധ്യം കാൻസർ മുക്​ത ജീവിതത്തിന്​ വഴിയൊരുക്കും. 

5. ചീര (Spinach)

10 Indian superfoods to help prevent breast cancer
പച്ച ചീരയിലെ ആന്‍റി ഒാക്​സിഡന്‍റ്സ് ഘടകങ്ങൾ, ഫൈബർ എന്നിവ കാൻസർ പ്രതിരോധ ശേഷിയുള്ളവയാണ്​. ചീരയിൽ കാണുന്ന ലൂട്ടിൻ എന്ന ആന്‍റി ഒാക്​സിഡന്‍റ്സ്​ ഘടകം സ്​തനം, വായ, ഉദരം എന്നിവയെ ബാധിക്കുന്ന അർബുദത്തെ പ്രതിരോധിക്കാൻ ശേഷിയുള്ളവയാണ്​.

6. ബ്ലൂബെറി പഴം (Blueberries)

10 Indian superfoods to help prevent breast cancer
ഇതിൽ അടങ്ങിയ പോളിഫി​നോൾസ്​ കാൻസർ പ്രതിരോധ ഘടകങ്ങൾ അടങ്ങിയവയാണ്​. വിറ്റാമിൻ, ധാതുക്കൾ എന്നിവയുടെയും സാന്നിധ്യവും ഇതിലുണ്ട്​. ഇതിൽ അടങ്ങിയ ആന്‍റി ഒാക്​സിഡന്‍റ്​ ഘടകങ്ങൾ, ഫൈറ്റോ കെമിക്കൽസ്​ എന്നിവയും കാൻസർ പ്രതിരോധ ശേഷിയുള്ളവയാണ്​. പ്രാതലി​നൊപ്പം ഇവ ഉൾപ്പൊടുത്താം.

7. തക്കാളി (Tomatoes)

10 Indian superfoods to help prevent breast cancer
കാൻസർ പ്രതിരോധത്തിന്​ ശേഷിയുള്ള ആൻറി ഒാക്​സിഡന്‍റ്സ്​ ഘടകങ്ങൾ അടങ്ങിയിട്ടുള്ളവയാണ്​ തക്കാളിയെന്ന്​ ശാസ്​ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്​. തക്കാളിക്ക്​ ചുവപ്പ്​ നിറം നൽകുന്ന ലൈസോഫിൻ ചർമ കാൻസറിനെ പ്രതിരോധിക്കാൻ ശേഷിയുള്ളവയാണ്​. തക്കാളി വെറുതെയോ സൂപ്പായോ ഭക്ഷണത്തിൽ ചേർത്തോ കഴിക്കാം.

8. ഗ്രീൻ ടീ (Green tea)

10 Indian superfoods to help prevent breast cancer
ഗ്രീൻ ടീയിൽ കാൻസർ പ്രതിരോധ ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന്​ ശാസ്​​ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്​. ഇതിലെ പോളിഫിനോൾസ്​ കാൻസർ പ്രതിരോധ ഘടകമായി പ്രവർത്തിക്കുന്നവയാണ്​. 

9. മാതളം (Pomegranate)

10 Indian superfoods to help prevent breast cancer
ഇൗസ്​ട്രജ​ന്‍റെ വളർച്ചയെ പ്രതിരോധിക്കാനും അതുവഴി കാൻസർ ബാധ തടയാനും കഴിവുള്ളവയാണ്​ ഫൈറ്റോ കെമിക്കലുകൾ. മാതളത്തിൽ അടങ്ങിയ യൂറാലിത്തിൻ ബി സ്​തനാർബുദ വ്യാപനം തടയാൻ ശേഷിയുള്ളവയാണ്​. പഴമായി​ട്ടോ ജ്യൂസ്​ ആയി​ട്ടോ ഇവ കഴിക്കാം.

10. കൂൺ(Mushrooms)

10 Indian superfoods to help prevent breast cancer
കൂൺ വിറ്റാമിൻ ബി3, ബി2 എന്നിവ അടങ്ങിയ ഭക്ഷണമാണ്​. ഇവയുടെ സാന്നിധ്യം സ്​തനാർബുദ സാധ്യത ഇല്ലാതാക്കുന്നു. പ്രതിരോധ ശേഷി ഉയർത്താൻ കഴിയുന്ന ഘടകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. കൂൺ മറ്റ്​ ഇലക്കറികൾക്കൊപ്പമോ അല്ലാ​തെയോ വേവിച്ച്​ കഴിക്കാം.
 

Follow Us:
Download App:
  • android
  • ios