പെണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട പുരുഷനോട് പ്രണയം തുറന്നുപറയാന്‍ മൂന്ന് വഴികള്‍
പെണ്‍കുട്ടികള്‍ക്ക് പ്രണയം തുറന്നുപറയാന്‍ മടിയാണ്. മനസ്സിലുളള പ്രണയം തുറന്നു പറയാനും വിവാഹാഭ്യർഥന നടത്താനും ചില മനോഹരമായ വഴികളുണ്ട്.
നിങ്ങളുടെ സ്വാഭാവം അനുസരിച്ച് നിങ്ങള്‍ക്ക് ഇതില്‍ ഇഷ്ടവഴി സ്വീകരിക്കാം.
1. നാണം കുണുങ്ങിയവര്‍ക്ക്
പെൺകുട്ടികൾ പലരീതിയിൽ പെരുമാറുന്നവരുണ്ട്. പൊതുവെ നാണം കുണുങ്ങികളായവർക്ക് പരീക്ഷിക്കാവുന്ന വിവാഹാഭ്യർഥന രീതിയാണ് മെഴുകുതിരിവെട്ടത്തിലുള്ള അഭ്യർഥന. വീട്ടിലോ കൂട്ടുകാരിയുടെ ഫാം ഹൗസിലോ വീടിന്റെ ടെറസിലോ ഇതിനായി സൗകര്യമൊരുക്കാം. കത്തിച്ചുവെച്ച മെഴുകിതിരിയിൽ നിന്ന് അൽപ്പം മാറിയിരുന്ന് നിങ്ങൾക്ക് ചോദിക്കാം ... ‘നീ എന്നെ വിവാഹം കഴിക്കുമോ’. ഈ സമയത്ത് മറ്റ് മെഴുകുതിരി ഒഴികെയുള്ള വെളിച്ചമെല്ലാം അണച്ചിരിക്കുന്നുവെന്ന് ഉറപ്പാക്കുക. ഈ കാഴ്ചയും അനുഭവവും പുരുഷൻ ഒരിക്കലും മറക്കില്ലെന്ന് ഉറപ്പ്.
2. അടിച്ചുപൊളിക്കാരികള്‍ക്ക്
സുഹൃത്തുക്കൾ ഒന്നിച്ചുചേർന്ന് ആഘോഷമായി നടത്തുന്ന വിവാഹഭ്യർഥന സന്ദർഭം മറ്റൊരു വിസ്മയ മുഹൂർത്തമായിരിക്കും. അവൾ എങ്ങനെയായിരിക്കണം എന്ന് ആഗ്രഹിക്കുന്ന സുഹൃത്തുക്കളുടെ ആശംസകൾ അടങ്ങിയ വീഡിയോ കൂടി റൊക്കോർഡ് ചെയ്യാം. നിങ്ങൾ ജീവിതത്തിന്റെ ശിഷ്ടകാലം അവനൊപ്പം എങ്ങനെ ജീവിക്കണമെന്ന് ഈ സന്ദർഭം നിങ്ങളെ ബോധ്യപ്പെടുത്തും. വേദിയിൽ ചുവടുകൾ വെച്ചുള്ള കൂട്ടുകാരികളുടെ ആഘോഷവും ഈ വേളയിൽ ആവാം.
3. പ്രായോഗികമായി ചിന്തിക്കുന്നവൾക്ക്
നെറ്റ്ഫ്ലിക്സ് രീതിയിൽ മുൻകൂട്ടി ഒരുക്കിയ വീഡിയോ ഷോയും പിസയും രുചിച്ചിരിക്കുന്നവേള ഇത്തരക്കാർക്ക് വിവാഹാഭ്യർഥനക്ക് തെരഞ്ഞെടുക്കാം. അയഞ്ഞ നിശാവസ്ത്രങ്ങൾ ഇൗ സമയത്ത് ധരിക്കാം. ഇൗ മുഹൂർത്തത്തിൽ നിങ്ങൾക്ക് അവനോട് ചോദിക്കാം നീ എന്നെ വിവാഹം കഴിക്കുമോ എന്ന്. ഷാമ്പയിൻ സഹിതമായിരിക്കണം പിസ ഒാർഡർ ചെയ്യേണ്ടത്. പിസ ബോക്സ് തുറക്കുമ്പോള്‍ ഷാമ്പയിൻ കൂടെ കാണുന്ന രീതിയിൽ രംഗമൊരുക്കാം. അഭ്യർഥന നടത്തുന്നതോടെ അതൊരു ആഘോഷ മുഹൂർത്തമായി മാറും.