Asianet News MalayalamAsianet News Malayalam

ലൈംഗികത സംബന്ധിച്ച 5 ഭയങ്ങള്‍...

5 fears about sex
Author
First Published Oct 24, 2017, 7:43 PM IST

ജീവിതത്തില്‍ ലൈംഗികതയ്‌ക്കുള്ള സ്ഥാനം പ്രത്യേകം പറയേണ്ടതില്ലല്ലോ. ദാമ്പത്യജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ലൈംഗികത. എന്നാല്‍ ചിലര്‍ ലൈംഗികതയെക്കുറിച്ച് ചില ഭയങ്ങള്‍ വെച്ചുപുലര്‍ത്താറുണ്ട്. ഇത് അവരുടെ ലൈംഗികജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്യും. അത്തരത്തില്‍ ലൈംഗികതയെക്കുറിച്ചുള്ള 5 ഭയങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

1, ഗര്‍ഭധാരണം...

ഗര്‍ഭധാരണം ആഗ്രഹിക്കാത്ത സമയത്തുള്ള ലൈംഗികബന്ധം പലരിലും ഭയമുളവാക്കാറുണ്ട്. ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിച്ചാലും, ഗര്‍ഭധാരണം നടക്കുമോയെന്ന് ഭയപ്പെടുന്നവരുണ്ട്. ഇവര്‍ക്ക് ലൈംഗികത ആസ്വദിക്കാനാകില്ല.

2, വേദന...

ലൈംഗികബന്ധം വേദനയുണ്ടാക്കുമെന്ന ഭയം ചിലരിലുണ്ട്. ഇതുകാരണം പൂര്‍ണ മനസോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനാകില്ല. ഇതുകാരണം ലൈംഗികതയോട് അകന്നുനില്‍ക്കാനാകും ഇത്തരക്കാര്‍ താല്‍പര്യപ്പെടുക.

3, നഗ്നത...

സ്വന്തം ശരീരത്തിന്റെ നഗ്നത മറ്റൊരാള്‍ കാണുന്നത് ഭയപ്പെടുന്നവരുണ്ട്. ഇത്തരക്കാരും ലൈംഗികതയില്‍നിന്ന് അകന്നുനില്‍ക്കാന്‍ ശ്രമിക്കാറുണ്ട്.

4, സംതൃപ്തി...

പങ്കാളിയെ സംതൃപ്തിപ്പെടുത്താനാകില്ലെന്ന ഭയം കാരണം ലൈംഗികബന്ധത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നവരുണ്ട്.

5, ലൈംഗികരോഗങ്ങള്‍...

ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍(സെക്ഷ്വലി ട്രാന്‍സ്‌മിറ്റഡ് ഡിസീസസ്- എസ്‌ടിഡി) പിടിപെടുമോയെന്ന ഭയം കാരണം ലൈംഗികതയോട് അകലം പാലിക്കുന്നവരുണ്ട്.

ശരിയായ കൗണ്‍സിലിങ്ങിലൂടെയോ, മനശാസ്‌ത്രവിദഗ്ദ്ധനെ കണ്‍സള്‍ട്ട് ചെയ്യുന്നതിലൂടെയോ മേല്‍പ്പറഞ്ഞ ഭയങ്ങള്‍ മാറ്റിയെടുക്കാനാകും.

Follow Us:
Download App:
  • android
  • ios