Asianet News MalayalamAsianet News Malayalam

വിവാഹത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 രഹസ്യങ്ങള്‍!

5 marriage secrets
Author
First Published Jul 16, 2017, 4:25 PM IST

ജീവിതത്തിലെ പുതിയൊരു അധ്യായമാണ് വിവാഹജീവിതം. പങ്കാളികള്‍ തമ്മിലുള്ള പരസ്‌പരവിശ്വാസവും പൊരുത്തവുമാണ് വിവാഹജീവിതത്തില്‍ ഏറ്റവും പ്രധാനം. ഇതില്‍ ഇടര്‍ച്ച വരുമ്പോഴാണ് വിവാഹജീവിതം താറുമാറാകുന്നത്. ഇവിടെയിതാ, പുതിയതായി വിവാഹിതരാകുന്ന പങ്കാളികള്‍ വിവാഹജീവിതത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍...

1, അമ്മായിയമ്മയെ അനുകരിക്കേണ്ടിവരും!

പുതിയതായി വിവാഹംകഴിച്ചുകൊണ്ടുവരുന്ന ഭാര്യ, വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടണമെന്നാണ് ഭര്‍ത്താവിന്റെ ആഗ്രഹം. അതുകൊണ്ടുതന്നെ അമ്മായിയമ്മയെ അനുകരിക്കാന്‍ ചിലപ്പോഴെങ്കിലും നവവധു നിര്‍ബന്ധിതയാകും. എന്നാല്‍ അമ്മായിയമ്മയ്‌ക്ക് അത് ഇഷ്‌ടമായെന്ന് വരില്ല. അപ്പോഴാണ് അമ്മായിയമ്മ-മരുമകള്‍ പോരിന് തുടക്കമാകുക.

2, ഭര്‍ത്താവിനുമുണ്ട് ഇമോഷന്‍സ്...

പലപ്പോഴും ദാമ്പത്യത്തില്‍ വികാരപരമായി പെരുമാറുന്നത് ഭാര്യമാരായിരിക്കും. എന്നാല്‍ എല്ലാ ഭാര്യമാരും മനസിലാക്കിയിരിക്കേണ്ട പ്രധാനപ്പെട്ട സംഗതി, നിങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍ക്കും പല കാര്യങ്ങളിലും ഇമോഷന്‍സുണ്ട്. ഇരുവരും ഇതറിഞ്ഞ് പെരുമാറിയാല്‍, ആ ദാമ്പത്യം ദൃഢമായ ഒന്നായിരിക്കും.

3, ഭാര്യയോട് ചെലവ് കാശ് ചോദിക്കരുത്...

പണ്ടുകാലങ്ങളിലെപ്പോലെ, മിക്ക വീടുകളിലും ചെലവ് സംബന്ധിച്ച സാമ്പത്തികകാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ഭാര്യമാരായിരിക്കും. അതുകൊണ്ടുതന്നെ പാഴ്‌ചെലവുകള്‍ ഒരു ഭാര്യയ്‌ക്കും സഹിക്കാനാകാത്ത കാര്യമാണ്. അതറിഞ്ഞ് ഇടപെട്ടാല്‍, കുടുംബകലഹം ഒഴിവാക്കാം.

4, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ കുടുംബാംഗങ്ങളാണ്!

പല വീടുകളിലും ഈ സംഗതി ഭാര്യമാര്‍ മറന്നുപോകുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ഭര്‍ത്താവിന്റെ മാതാപിതാക്കളെ സ്വന്തം അച്ഛനമ്മമാരെപ്പോലെ കാണാനായാല്‍, ഏറെ സമാധാനവും സന്തോഷവുമുള്ള കുടുംബജീവിതം സ്വന്തമാക്കാം.

5, തര്‍ക്കങ്ങള്‍ സ്വാഭാവികം, പക്ഷേ...

വ്യത്യസ്‌തതലത്തിലുള്ള രണ്ടുപേരാണ് വിവാഹത്തിലൂടെ ഒന്നാകുന്നത്. ചിന്താഗതിയും ജീവിതസാഹചര്യങ്ങളുമൊക്കെ വ്യത്യസ്‌തമായതിനാല്‍ ദാമ്പത്യബന്ധത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളുമൊക്കെ സ്വാഭാവികമാണ്. എന്നാല്‍ തര്‍ക്കമോ വഴക്കോ കഴിഞ്ഞ്, എത്രയുപെട്ടെന്ന് ക്ഷമ പറഞ്ഞ് പിണക്കം മാറ്റാന്‍ ഇരുവരും തയ്യാറാകണം. ആദ്യം അവള്‍ അല്ലെങ്കില്‍ അവന്‍ ക്ഷമ പറയട്ടെ, എന്ന നിലപാട് എടുക്കുന്നത് ഒരു ദാമ്പത്യത്തിനും നല്ലതല്ല.

Follow Us:
Download App:
  • android
  • ios