Asianet News MalayalamAsianet News Malayalam

മുട്ടയെക്കാള്‍ പ്രോട്ടീന്‍ ലഭിക്കുന്ന അഞ്ച് ഭക്ഷ്യവസ്തുക്കള്‍

  • എന്നാല്‍ മുട്ടയെക്കാള്‍ പ്രോട്ടീന്‍ ലഭിക്കുന്ന അഞ്ച് ഭക്ഷ്യവസ്തുക്കള്‍
5 protein rich food products

ഏറ്റവും കൂടുതല്‍ പ്രോട്ടീന്‍ ലഭ്യമാകുന്ന ഭക്ഷ്യവസ്തുവേത് എന്ന ചോദ്യത്തിന് പൊതുവേ ലഭിക്കുന്ന ഉത്തരം മുട്ടയെന്നാണ്. എന്നാല്‍ മുട്ടയെക്കാള്‍ പ്രോട്ടീന്‍ ലഭിക്കുന്ന അഞ്ച് ഭക്ഷ്യവസ്തുക്കളെ പരിചയപ്പെടാം.

1. ചിക്കന്‍ 

5 protein rich food products

നിങ്ങള്‍ക്ക് മുട്ട അലര്‍ജിയുണ്ടെങ്കില്‍ പ്രോട്ടീന്‍  ലഭിക്കാന്‍ ഏറ്റവും നല്ലമാര്‍ഗമാണ് ചിക്കന്‍. പാചകം ചെയ്ത അരക്കപ്പ് ചിക്കനില്‍ 22 ഗ്രാം പ്രോട്ടീന്‍ ഉണ്ടെന്നാണ് കണക്ക്. 

2. പനീര്‍

5 protein rich food products

നിങ്ങള്‍ക്ക് ദിവസവും ഉപയോഗിക്കാവുന്ന, പ്രോട്ടീന്‍ ധാരാളമായി ലഭിക്കുന്ന ഭക്ഷ്യവസ്തുമാണ് പനീര്‍. പനീറില്‍ കലോറി കുറവും പ്രോട്ടീന്‍ വളരെക്കൂടുതലുമാണ്. നാല് ഔണ്‍സ് പനീറില്‍ 14 ഗ്രാം പ്രോട്ടീന്‍ ലഭ്യമാണ്. 

3. പാല്‍ക്കട്ടി

5 protein rich food products

ഒരൗണ്‍സ് പാല്‍ക്കട്ടിയില്‍ 6.5 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. പാല്‍ക്കട്ടിയില്‍ പ്രോട്ടീനോടൊപ്പം വിറ്റാമിന്‍ ഡി യും അടങ്ങിയിരിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പ് മാത്രം അടങ്ങിയിരിക്കുന്നതിനാല്‍ പ്രായമുളളവരുടെ എല്ലുകള്‍ക്ക് പാല്‍ക്കട്ടി ദൃഢത നല്‍കുന്നു. 

4. ബീന്‍സ്

5 protein rich food products

പ്രോട്ടീന്‍റെയും ഇരുന്പിന്‍റെയും പൊട്ടാസ്യത്തിന്‍റെയും ഏറ്റവും അമൂല്യമായ ഉറവിടമാണ് ബീന്‍സ്. പാകം ചെയ്ത അരക്കപ്പ് ബീന്‍സില്‍ നിന്ന് 7.3 ഗ്രാം പ്രോട്ടീന്‍ ലഭിക്കുന്നു. വിറ്റാമിന്‍ സിയുടെ ഉറവിടം കൂടിയാണ് ബീന്‍സ്.

5. കോളീഫ്ലവര്‍ 

5 protein rich food products

പച്ചക്കറികളില്‍ ഏറ്റവും കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന ഭക്ഷ്യവസ്തുവാണ് കോളീഫ്ലവര്‍. പ്രോട്ടീനോടൊപ്പം വിറ്റാമിന്‍ കെ,സി ഫൈബര്‍ എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. ഒരുകപ്പ് കോളീഫ്ലറില്‍ 3 ഗ്രാം പ്രോട്ടീന്‍ കൂടി അടങ്ങിയിരിക്കുന്നു.    

Follow Us:
Download App:
  • android
  • ios