Asianet News MalayalamAsianet News Malayalam

വാട്ട്സ്ആപ്പ് ചാറ്റുകളിലെ പ്രണയം തിരിച്ചറിയാന്‍ 5 വഴികള്‍

5 types whatsapp chats say he loves you
Author
First Published Jul 21, 2016, 7:41 AM IST

1, സന്ദേശങ്ങളുടെ സ്വഭാവം- പ്രണയിക്കുന്നവര്‍ എപ്പോഴും ചാറ്റ് ചെയ്യാന്‍ ശ്രമിക്കും. ഒരു ദിവസം ചാറ്റിന് തുടക്കം കുറിക്കുന്നതും അവരായിരിക്കും. സംഭാഷണം മുറിയാതിരിക്കാനും അവര്‍ ശ്രമിക്കും. ബോറടിക്കുന്നുവെന്ന് തോന്നിയാല്‍ ചിത്രങ്ങളോ വീഡിയോ എന്നിവയൊക്കെ അയച്ചു ചാറ്റ് ലൈവ് ആക്കാന്‍ ഇത്തരക്കാര്‍ ശ്രമിക്കും.

2, വിടാതെ പിന്തുടരും- രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഗുഡ് മോണിങ് എന്ന സന്ദേശവുമായി ചാറ്റ് തുടങ്ങുന്ന സുഹൃത്ത്, ബ്രേക്ക് ഫാസ്റ്റ് കഴിച്ചോ? എന്തായിരുന്നു ബ്രേക്ക് ഫാസ്റ്റിന്? ഉച്ചഭക്ഷണം കഴിച്ചോ? അങ്ങനെ രാത്രി കിടക്കുന്നതുവരെ വിശേഷങ്ങള്‍ അന്വേഷിക്കുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കും.

3, മറുപടി വളരെ വേഗം- സുഹൃത്ത് എന്തെങ്കിലും ചോദ്യം ഉന്നയിച്ചാല്‍, പ്രേമിക്കുന്നവര്‍ മറുപടി അതിവേഗം നല്‍കും. ജോലി തിരക്കില്‍ ആണെങ്കില്‍പ്പോലും, പ്രണയിക്കുന്നവരുമായുള്ള സംഭാഷണം മുറിയാതിരിക്കാന്‍ അയാള്‍ പ്രത്യേകം ശ്രദ്ധിക്കും.

4, സ്‌മൈലികളുടെ അതിപ്രസരം- ടെക്‌സ്റ്റ് സംഭാഷണത്തിനൊപ്പം കൂടുതല്‍ സ്‌മൈലികളും സുഹൃത്തിന് അയക്കാന്‍ പ്രണയം തോന്നുന്നവര്‍ ശ്രദ്ധിക്കും. ഹൃദയത്തിന്റെയും മറ്റും സ്‌മൈലികള്‍ എപ്പോഴും അയക്കുകയും ചെയ്യും.

5, സന്ദേശങ്ങള്‍ക്ക് ദൈര്‍ഘ്യമേറും- പ്രണയിക്കുന്നവരോട് കാര്യങ്ങള്‍, വിശദമായി പറയാന്‍ തന്നെയാകും സുഹൃത്തുക്കള്‍ ശ്രദ്ധിക്കുക. അതുകൊണ്ടുതന്നെ അത്തരക്കാരുടെ സന്ദേശങ്ങള്‍ വിശദവും ദൈര്‍ഘ്യമേറിയതുമായിരിക്കും.

കബാലി കോണ്‍ടസ്റ്റ്; നിങ്ങള്‍ക്ക് ഫ്രീയായി കാണാം 'കബാലി'

 

Follow Us:
Download App:
  • android
  • ios