Asianet News MalayalamAsianet News Malayalam

ചർമത്തിലെ എണ്ണമയം നീക്കാൻ ഏഴിനം ഭക്ഷണങ്ങൾ

7 Healthy Foods To Treat Oily Skin
Author
First Published Feb 22, 2018, 10:45 AM IST

സുന്ദരവും തിളക്കവുമുള്ളതുമായ ചർമം ആരുടെയും ആഗ്രഹമാണ്​. ഇത്​ നേടിയെടുക്കാൻ ചെറുതല്ലാത്ത പ്രയത്​നവും ശ്രദ്ധയും ആവശ്യമാണ്​. നല്ല ഉൽപ്പന്നങ്ങൾ ഉപയോഗിച്ച്​ കൃത്യമായി മുഖം വൃത്തിയാക്കൽ, ഇൗർപ്പം നൽകൽ തുടങ്ങിയവ നിങ്ങളുടെ മുഖം മൃദുവും വഴക്കമുള്ളതുമാക്കുന്നു. എന്നാൽ നമ്മുടെ ചർമത്തി​ന്‍റെ ആരോഗ്യത്തിൽ ഭക്ഷണക്രമം പ്രധാന പങ്കുവഹിക്കുന്നു.

സെബാക്കസ്​ ഗ്രന്ഥി കൂടുതൽ സെബം പുറത്തുവിടു​മ്പോഴാണ്​ നമ്മുടെ ചർമം എണ്ണമയത്തിൽ മുങ്ങുന്നത്​. ഇത്​ മുഖത്ത്​ കറുത്തപാടുകളും ചെറുദ്വാരങ്ങളും വീഴ്​ത്താനും കാരണമാകും. എണ്ണമയമുള്ള ചർമം വഴങ്ങാത്തവയായിരിക്കും. എണ്ണമയമുള്ള ചർമം മാറ്റാതെ മുഖക്കുരുവിൽ നിന്ന്​ രക്ഷ​നേടാൻ കഴിയില്ല.  ഭക്ഷണത്തിൽ മാറ്റം വരുത്തുന്നത്​ മുഖക്കുരു മുക്​ത ചർമത്തിന്​ സഹായിക്കും.  ചുരുങ്ങിയത് ഏഴ്​ തരം ഭക്ഷണം കഴിക്കുന്നത്​ ഇതിന്​ നിങ്ങളെ സഹായിക്കും.   

1. ധാന്യങ്ങൾ

7 Healthy Foods To Treat Oily Skin

തവിട്ടുനിറത്തിലുള്ള അരി ഉപയോഗിച്ചുള്ള ഭക്ഷണം, ബാർലി, ചോളം, ഒാട്​സ്​, ഗോതമ്പ്​ തുടങ്ങിയ ധാന്യങ്ങൾ ഫൈബറിനാൽ സമ്പുഷ്​ഠമാണ്​. ഇത്​ മികച്ച ദഹനത്തിന്​ സഹായിക്കും. ഇവ സ്​ഥിരമായി ഭക്ഷണത്തിൽ ഉൾ​പെടുത്തുന്നത്​ ചർമത്തിൽ നിന്ന്​ എണ്ണമയം നീക്കാൻ സഹായിക്കും.  

2. തേങ്ങാ വെള്ളം

7 Healthy Foods To Treat Oily Skin

ചർമം എണ്ണമയമല്ലാതാകാൻ അവയിൽ ഇൗർപ്പം നിലനിൽക്കണം. തേങ്ങ വിറ്റാമിൻ സി യുടെ മികച്ച ഉറവിടമാണ്​. ഒരുപാട്​ ആരോഗ്യ ഗുണങ്ങൾ ഇവ പ്രധാനം ചെയ്യുന്നു. മുഖം വ്യത്തിയാക്കുന്നതിന്​ പുറമെ മുഖക്കുരുവിനെ തടയാനും തേങ്ങാവെള്ളത്തിന്​ സാധിക്കും. 

3. വാഴപ്പഴം

7 Healthy Foods To Treat Oily Skin

വിറ്റാമിൻ ഡി യുടെയും പൊട്ടാസ്യത്തി​ന്‍റെയും മികച്ച ഉറവിടമാണ്​ വാഴപ്പഴം. ശരീരത്തിൽ നിന്ന്​ വിശാംഷങ്ങളെ നിർവീര്യമാക്കാനും ഇവ സഹായിക്കുന്നു. ചർമത്തിലെ ദ്വാരങ്ങൾ ഇല്ലാതാക്കാനും അതിൽ അഴുക്ക്​ വരുന്നത്​ തടയാനും സഹായിക്കുന്നു.     

4. ചെറുനാരങ്ങ

7 Healthy Foods To Treat Oily Skin

ആന്‍റി ഒാക്​സിഡന്‍റ്​ ഘടകങ്ങൾ, വിറ്റാമിൻ സി എന്നിവയാൽ ചെറുനാരങ്ങ സമ്പന്നമാണ്​. മുഖത്തെ എണ്ണയുടെ അംശത്തെ സ്വാംശീകരിക്കാൻ ഇവയ്​ക്ക്​ കഴിയുന്നു. 

5. ഇരുണ്ട നിറത്തിലുള്ള ചോ​ക്ലേറ്റ്​

7 Healthy Foods To Treat Oily Skin

ഫ്ലവനോൾസിന്‍റെ സാന്നിധ്യത്താൽ ഇരുണ്ട നിറത്തിലുള്ള ചോ​ക്ലേറ്റ്​ സമ്പന്നമാണ്​. ഇവയിൽ അടങ്ങിയ ആൻറി ഒാക്​സിഡൻറ്​ ഘടകങ്ങൾ ചർമത്തിന്​ പരിക്കേൽക്കുന്നതിനെ ചെറുക്കുന്നു. 

6. ബ്രോക്കോളി

7 Healthy Foods To Treat Oily Skin

കോളിഫ്ലവർ ഇനത്തിൽപ്പെട്ട ഇവ വിറ്റാമിൻ എ, സി എന്നിവയുടെ മികച്ച ഉറവിടമാണ്​. ചർമത്തിലെ എണ്ണ ഉൽപ്പാദനം ഗണ്യമായി കുറക്കാൻ ഇവ സഹായിക്കുന്നു. ചർമത്തെ ആരോഗ്യമുള്ളതായി സംരക്ഷിക്കാനും ഇവ സഹായിക്കുന്നു. 

7. ചണവിത്ത്​

7 Healthy Foods To Treat Oily Skin

ഒമേഗ 3 കൊഴുപ്പ്​ ആസിഡ്​ അടങ്ങിയവയാണിവ.  ഒായിൽ സാന്നിധ്യം ചണവിത്തിൽ വിവിധ ആന്‍റി ഒാക്​സിഡന്‍റ്​ ഘടകങ്ങളുടെ സാന്നിധ്യത്തിന്​ സഹായിക്കുന്നു. ഇതുവഴി മുഖത്തെ ഒായിൽ ഉൽപ്പാദനം കുറക്കാൻ സാധിക്കും. 
 

Follow Us:
Download App:
  • android
  • ios