Asianet News MalayalamAsianet News Malayalam

നിങ്ങള്‍ അർധരാത്രിയിൽ ഉണരുന്നതിന്‍റെ 7​ കാരണങ്ങൾ ഇതാണ്

7 reasons you keep waking up in the middle of the night
Author
First Published Nov 17, 2017, 1:04 PM IST

അർധരാത്രിയിൽ ഉറക്കം നഷ്​ടപ്പെട്ട്​ എഴുന്നേൽക്കുന്നത്​ ആലോചിക്കാൻ പോലും ബുദ്ധിമുട്ടാണ്​.  ആശങ്ക, പേടിസ്വപ്​നം, മൂത്രശങ്ക തുടങ്ങിയവയെല്ലാം ഇതിന്​ കാരണമാകാറുണ്ട്​. ഉണർന്നു കഴിഞ്ഞാൽ വീണ്ടും ഉറങ്ങാൻ പലരും പ്രയാസപ്പെടുന്നു. എന്നാൽ യഥാർഥത്തിൽ എന്തുകൊണ്ടാണ്​ അർധരാത്രി ഉണരുന്നത്​? ചില കാര്യങ്ങളിൽ ശ്രദ്ധപുലർത്തിയാൽ അർധരാത്രിയിലെ ഉറക്കമുണരൽ ഒഴിവാക്കാനാകും. ഉറക്കം നഷ്​ടപ്പെട്ട്​ നേരത്തെ ഉണരാൻ 7​ കാരണങ്ങളാണ്​ ചൂണ്ടികാണിക്കപ്പെടുന്നത്​.

1. കിടപ്പറയിലെ ചൂടും തണുപ്പും
കിടപ്പറയിലെ ഊഷ്​മാവ്​ ശരിയല്ലെങ്കിൽ അത്​ നിങ്ങളുടെ ഉറക്കം കെടുത്തും. അധികമാകുന്ന ചൂടും തണുപ്പും ഇതിന്​ ഒരുപോലെ കാരണമാകും. 18നും 21നും ഇടയിൽ ഡിഗ്രി സെൽഷ്യസ്​ ഉൗഷ്​മാവാണ്​ സ്ലീപ്​ കൗൺസിൽ കിടപ്പറയിലേക്ക്​ നിർദേശിക്കുന്നത്​. 

2. ചൊറിച്ചിൽ ഉറക്കം നഷ്​ടപ്പെടുത്തും
തൊലിപ്പുറത്തുണ്ടാകുന്ന ചൊറി പലർക്കും കാളരാത്രി സമ്മാനിക്കുന്നു. ത്വക്​ രോഗ വിദഗ്​ദരെ കണ്ട്​ ചികിത്സ തേടുകയാണ്​ ഇതിനുള്ള പ്രതിവിധി.

3. വിശ്രമമില്ലാത്ത കാലുകൾ
വിശ്രമമില്ലാത്ത കാലുകൾ പലപ്പോഴും രോഗാവസ്​ഥ സൃഷ്​ടിക്കുന്നു. കാലിലെ വേദനയും അലർജിയും നിങ്ങളുടെ ഉറക്കം നഷ്​ടപ്പെടുത്തുന്നു. ഇൗ രോഗാവസ്​ഥ നേരിടുന്നവർ നിർബന്ധമായും ഡോക്​ടറെ കണ്ട്​ ചികിത്സ തേടണം.   

4. കട്ടിയായ കിടക്കകൾ
കട്ടിയായ കിടക്കകള്‍ ഉറക്കം ശരിയാകുന്നതിന്​ തടസമാണ്​. ഇടുപ്പിലും ചുമലിലും കടുത്ത സമ്മർദത്തിനും ഇത്​ ഇടയാക്കുന്നു. നല്ല കിടക്കയാണ്​ ഉറങ്ങാൻ ഉപയോഗിക്കുന്നതെന്ന്​ ഉറപ്പുവരുത്തുകയാണ്​ പ്രതിവിധി. 

5. ഗർഭാവസ്​ഥയിലെ ബുദ്ധിമുട്ടുകൾ 
ഗർഭാവസ്​ഥയിൽ മൂത്രമൊഴിക്കാനുള്ള പ്രവണത ഏറെയായിരിക്കും. രാത്രിയിൽ മൂത്രം ഉൽപ്പാദിപ്പിക്കുന്നത്​ പൊതുവെ കുറവായിരിക്കും. വൈകുന്നേരങ്ങളിൽ അമിതമായി വെള്ളം കുടിക്കുന്നത്​ ഒഴിവാക്കിയാൽ ഇൗ പ്രശ്​നം പരിധി വരെ പരിഹരിക്കാൻ കഴിയും. മൂത്രവിസർജനത്തിന്​  കൂടുതൽ വഴിവെക്കുന്ന ചായ, കാപ്പി എന്നിവയുടെ ഉപയോഗവും വൈകുന്നേരങ്ങളിൽ ഒഴിവാക്കുക. 

6. മദ്യപാനം ഉറക്കം കെടുത്തും
അമിതമായ മദ്യപാനം അസ്വസ്​ഥത നിറഞ്ഞ ഉറക്കത്തിന്​ വഴിവെക്കുന്നു. ഉറങ്ങുന്നതിന്​ മുമ്പ്​ മദ്യപാനം ഒഴിവാക്കുന്നത് ശരീരത്തിന്​ ഗുണകരമാണ്​. ​

7. പിരിമുറക്കങ്ങളോട്​ വിടപറയാം 
മാനസിക പിരിമുറുക്കങ്ങൾ നിങ്ങളുടെ രാത്രിയിലെ ഉറക്കം നഷ്​ടപ്പെടുത്തും. ഉറങ്ങുന്നതിന്​ മുമ്പ്​ മറ്റ്​ ചിന്തകൾ ഒഴിവാക്കി മനസിന്​ ആശ്വാസം നൽകുക. പാട്ട്​ കേൾക്കുന്നതും കളറിങ്​ നടത്തുന്നതുമെല്ലാം മനസിനെ ശാന്തമാക്കാൻ സഹായിക്കും. 

Follow Us:
Download App:
  • android
  • ios