Asianet News MalayalamAsianet News Malayalam

ഒമ്പത് ദിവസംകൊണ്ട് നിങ്ങളുടെ കരൾ ക്ലീനാക്കാം

9 day programme for liver detoxification
Author
First Published Nov 22, 2017, 3:07 PM IST

മദ്യപാനം മാത്രമല്ല, നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിലെ വിഷാംശവും കരളിനെ അപകടത്തിലാക്കും. ശരീരത്തിലെ വിഷാംശങ്ങളൊക്കെ വലിച്ചെടുക്കുന്ന അവയവമാണ് കരൾ. അതുകൊണ്ടുതന്നെ ഒരുപ്രായം പിന്നിടുമ്പോൾ കരളിന്റെ ആരോഗ്യം വളരെ വേഗം അപകടത്തിലാകുകയും ചെയ്യും. മദ്യപിക്കാത്തവരിലും കരൾരോഗം വ്യാപകമാകുന്നതിന്റെ പ്രധാനകാരണം ഇതാണ്. ഒരേസമയം നിരവധി കാര്യങ്ങൾ ചെയ്യുന്ന അവയവമാണ് കരൾ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും, പിത്തം ഉൽപാദിപ്പിക്കുകയും, ശരീരത്തിലെ വിഷാംശം അമിതമായുള്ള ഹോർമോൺ എന്നിവ വിഘടിപ്പിക്കുക, കൊഴുപ്പിന്റെയും കൊളസ്‌ട്രോളിന്റെയും ദഹനം,. മഴ ദിവസങ്ങളിൽ പോഷകാംശങ്ങൾ ശേഖരിച്ചുവെക്കുക തുടങ്ങിയ ധ‍ർമ്മങ്ങളാണ് കരൾ നിർവ്വഹിക്കുന്നത്. ഇവിടെയിതാ, കരളിലെ മാലിന്യങ്ങളും വിഷാംശങ്ങളും നീക്കി അത് ശുദ്ധീകരിക്കുന്നതിനുള്ള വഴി പറഞ്ഞുതരാം. ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന ഒരു പരിപാടിയായി വേണം ഇത് പിന്തുടരേണ്ടത്.

ശരിയായ ഭക്ഷണശീലവും ആരോഗ്യകരമായ ജീവിതശൈലിയുമാണ് കരൾ ശുദ്ധീകരിക്കാൻ ചെയ്യേണ്ടത്. കരളിന്റെ ആരോഗ്യത്തിന് അനുഗുണമായ ഭക്ഷണങ്ങൾ കഴിച്ചും, അല്ലാത്തവ ഒഴിവാക്കുകയും വേണം. ഒമ്പത് ദിവസമായി അഞ്ചോളം കാര്യങ്ങൾ ഭക്ഷണക്രമത്തിൽനിന്ന് ഒഴിവാക്കിയും, നാലു കാര്യങ്ങൾ ഉൾപ്പെടുത്തുകയുമാണ് വേണ്ടത്.

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍...

1, ഗോതമ്പ് ഉപയോഗിച്ചുള്ള ഫാസ്റ്റ് ഫുഡ് ബേക്കറി ഭക്ഷണങ്ങൾ- കേക്ക്, ബിസ്‌ക്കറ്റ്, പാസ്‌ത, മറ്റ് പലഹാരങ്ങൾ

2, പാൽ- പാലും പാൽ ഉൽപന്നങ്ങളും ഈ ഒമ്പത് ദിവസത്തേക്ക് പൂർണമായും ഒഴിവാക്കുക. അതിനുപകരം കുത്തരി, ബദാം, തേങ്ങ, കടുക്, സോയ മിൽക്ക്, കശുവണ്ടി പരിപ്പ് എന്നിവ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

3, കഫീൻ- കഫീൻ അടങ്ങിയ, കോഫി, മിഠായികൾ, പലഹാരങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കുക. ഇതിന് പകരം ഗ്രീൻ ടീ, വെള്ളം എന്നിവയൊക്കെ കൂടുതലായി ഉപയോഗിക്കുക.

4, മദ്യം- കരളിന്റെ ഏറ്റവും വലിയ ശത്രുവാണ് മദ്യം. ഒമ്പത് ദിവസത്തേക്ക് മദ്യം പൂർണമായും ഒഴിവാക്കി പകരം മുന്തിരി ജ്യൂസ് കുടിക്കുക.

5, ചീത്ത കൊളസ്‌ട്രോൾ- ബേക്കറി പലഹാരങ്ങൾ, പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങൾ, പിസ-സാൻഡ്‌വിച്ച് പോലെയുള്ള ഫാസ്റ്റ് ഫുഡ് എന്നിവയും പൂർണമായും ഒഴിവാക്കുക. ശരീരത്തിലേക്ക് ചീത്ത കൊളസ്‌ട്രോൾ എത്തുന്നതിന് ഈ ഭക്ഷണങ്ങൾ കാരണമാകും. അതിനുപകരം മീനിലെ കൊഴുപ്പ്(ഒമേഗ ത്രീ ഫാറ്റി ആസിഡ്), ഒലിവ് ഓയിൽ, ബദാം, വാൽനട്ട് പോലെയുള്ള പരിപ്പുകളും കൂടുതലായി ഉപയോഗിക്കുക...

പുതിയ ശീലങ്ങൾ തുടങ്ങാം...

1, ദിവസവും കുറഞ്ഞത് എട്ടു ഗ്ലാസ് വെള്ളം കുടിക്കുക. ഇതിൽ രണ്ടു ഗ്ലാസ് നാരങ്ങാവെള്ളവും ദിവസവും ശീലമാക്കണം.

2, അഞ്ച് സൂപ്പർഫുഡുകൾ- താഴെ കൊടുത്തിരിക്കുന്ന അഞ്ചു വിഭാഗങ്ങളിൽനിന്നുള്ള ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുക.

a, ഒമേഗ ത്രി, ഒമേഗ 6 അടങ്ങിയിട്ടുള്ള നട്ട്സുകൾ- ബദാം, കശുവണ്ടി, വാൽനട്ട്, ചണക്കുരു, മത്തങ്ങക്കുരു, എള്ള്)

b, ഇലക്കറികള്‍- ചീര, മുരിങ്ങ, മത്തൻ ഇലക്കറികൾ. ഇവ കഴിയുമെങ്കിൽ നന്നായി കഴുകി പച്ചയ്‌ക്ക് കഴിക്കുക. പാകം ചെയ്യുമ്പോൾ ഇവയിൽ അടങ്ങിയിട്ടുള്ള ചില വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും നശിക്കുന്നു. സാലഡായും ഇവ കഴിക്കാവുന്നതാണ്.

c, പോഷകമുള്ള പച്ചക്കറികൾ- ബ്രോക്കോളി, കോളി ഫ്ലവ‍ർ, കാബേജ് എന്നിവ ദിവസേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

d, ഉള്ളിവർഗങ്ങള്‍- ദിവസവും സവാള, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവ ധാരാളമായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.

e, മാതളം- മാതളത്തിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റിന് കരൾ ശുദ്ദീകരിക്കാൻ പ്രത്യേക കഴിവുണ്ട്.

3, വിറ്റാമിൻ സി സപ്ലിമെന്റ്- ഭക്ഷണത്തിൽനിന്നുള്ള വിറ്റാമിൻ സിയ്‌ക്ക് പുറമെ വിറ്റാമിൻ സി - രണ്ട് ഗ്രാം സപ്ലിമെന്റ് ദിവസവും കഴിക്കുക. വിറ്റാമിൻ സിയിലെ ആന്റി ഓക്‌സിഡന്റിന് ശുദ്ധീകരണഗുണമുണ്ട്. ഇവ കരളിലെ വിഷാംശം നീക്കാൻ ഏറ്റവും പ്രധാനമാണ്.

4, വിഷ നിർവീര്യ വ്യായമങ്ങൾ- ശരീരത്തിലെ മാലിന്യമങ്ങൾ പുറന്തള്ളുന്നതിന് സഹായകരമായ ചില ശാരീരിക അഭ്യാസങ്ങളുണ്ട്. ഇവയിൽ ഏറ്റവും പ്രധാനം കളരിപ്പയറ്റ്, കരാട്ടെ പോലെയുള്ള ആയോധനകലകളാണ്. ഇതിന് കഴിയാത്തവ‍ർ ദിവസവും അരമണിക്കൂർ നടത്തവും അരമണിക്കൂർ വ്യായാമവും നിർബന്ധമാക്കുക. കൂടാതെ യോഗ, ധ്യാനം എന്നിവയ്‌ക്കും ദിവസവും അരമണിക്കൂറെങ്കിലും സമയം മാറ്റിവെക്കുക.

9 ദിവസം കഴിയുമ്പോൾ നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന മാറ്റം...

ഊർജ്ജവും ഉന്മേഷവും വർദ്ധിക്കുന്നു

ച‍ർമ്മം കൂടുതൽ മൃദുലമാകുന്നു

ദഹനപ്രശ്‌നങ്ങൾ മാറുന്നു

ശോധനപ്രശ്‌നങ്ങൾ മാറുന്നു

ശ്വസോച്ഛാസം കൂടുതൽ അനായാസകരമാകുന്നു

സൈനസൈറ്റിസ് പ്രശ്‌നങ്ങൾ മാറുന്നു

അണുബാധ പ്രശ്‌നങ്ങൾ മാറുന്നു

കാഴ്‌ച ശക്തി കൂടുന്നു

മനസ് കൂടുതൽ ഏകാഗ്രമാകുന്നു

Follow Us:
Download App:
  • android
  • ios