Asianet News MalayalamAsianet News Malayalam

ഇരുപത്തിയേഴുകാരനായ കാമുകനൊപ്പം പരിശീലനം; സന്തോഷം പങ്കുവച്ച് സുസ്മിത സെന്‍...

നാല്‍പത് കടന്നെങ്കിലും ഇപ്പോഴും ചുറുചുറുക്കോടെയുള്ള ചലനങ്ങളാണ് സുസ്മിതയുടേത്. ശരീര സൗന്ദര്യവും ആരോഗ്യവും കാത്തുസൂക്ഷിക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ഒരു നടി കൂടിയാണ് സുസ്മിത

actress sushmita sen shares photo of fitness training with boy friend
Author
Delhi, First Published Jan 17, 2019, 6:28 PM IST

ബോളിവുഡില്‍ സമീപകാലത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട 'ഹോട്ട് ടോപ്പിക്' ആയിരുന്നു നടിയും മുന്‍ വിശ്വസുന്ദരിയുമായ സുസ്മിത സെന്നിന്റെയും ഫാഷന്‍ മോഡലായ റോഹ്മാന്‍ ഷാലിന്റെയും പ്രണയം. 42കാരിയായ സുസ്മിതയും 27കാരനായ റോഹ്മാനും പ്രണയത്തിലാണെന്ന് ആദ്യം അഭ്യൂഹങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ പിന്നീട് സുസ്മിത തന്നെ സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുകയായിരുന്നു. 

സുസ്മിത, തന്റെ ദത്തുപുത്രിമാരായ റെനിയ്ക്കും അലീഷയ്ക്കും റോഹ്മാനുമൊപ്പം ദീപാവലി ആഘോഷിച്ചതിന്റെ ചിത്രങ്ങളും 'കുടുംബം' എന്ന അടിക്കുറിപ്പോടെ മാതാപിതാക്കള്‍ക്കൊപ്പം റോഹ്മാനെ കൂടി ഉള്‍പ്പെടുത്തിയ ചിത്രങ്ങളുമെല്ലാം ഇന്‍സ്റ്റയിലൂടെ ആരാധകരുമായി പങ്കുവച്ചു. പൊതുവിടങ്ങളിലും ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. 

കാമുകനൊപ്പം ഫിറ്റ്‌നസ് ട്രെയിനിംഗ്...

റോഹ്മാനൊപ്പം ഫിറ്റ്‌നസ് ട്രെയിനിംഗ് നടത്തുന്ന പുതിയ ചിത്രമാണ് ഇപ്പോള്‍ താരം പങ്കുവച്ചിരിക്കുന്നത്. 'പങ്കാളിയോടൊപ്പമുള്ള പരിശീലനം, അത് എത്രമാത്രം ഊര്‍ജം നല്‍കുന്നുവെന്നോ..'- ചിത്രത്തോടൊപ്പം സുസ്മിത കുറിച്ചു.

 

മുമ്പും ഇരുവരും ഒരുമിച്ച് പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സുസ്മിത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. 

 

നാല്‍പത് കടന്നെങ്കിലും ഇപ്പോഴും ചുറുചുറുക്കോടെയുള്ള ചലനങ്ങളാണ് സുസ്മിതയുടേത്. ശരീര സൗന്ദര്യവും ആരോഗ്യവും കാത്തുസൂക്ഷിക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ഒരു നടി കൂടിയാണ് സുസ്മിത.

 

ബോളിവുഡില്‍ നായികയായി തിളങ്ങിയ കാലത്തും, അതിന് ശേഷവുമെല്ലാം ഒരുപോലെ തന്റെ ശരീരം കാക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു ഇവര്‍.
 

Follow Us:
Download App:
  • android
  • ios