Asianet News MalayalamAsianet News Malayalam

മാതള നാരങ്ങയ്‌ക്ക് നിങ്ങള്‍ അറിയാത്ത ഒരുപാട് ഗുണങ്ങളുണ്ട്

Amazing Benefits Of Eating Pomegranate
Author
First Published Jul 9, 2017, 12:13 PM IST

കാഴ്ചയിൽ ആരേയും കൊതിപ്പിക്കുന്ന മാതളനാരങ്ങയുടെ ഗുണം നമ്മളിൽ പലർക്കും അറിയില്ല. ഉറുമാമ്പഴം, ഉറുമാൻപഴം എന്നിങ്ങനെ നിരവധി പേരിൽ വിശേഷിപ്പിക്കുന്ന പോംഗ്രനൈറ്റ് അഥവാ മാതള നാരങ്ങക്ക് നമ്മുടെ ആരോഗ്യകരമായ ജീവിതത്തിൽ വലിയ പ്രധാന്യമുണ്ട്. വിറ്റാമിൻ സി, ഇ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. മാതളനാരങ്ങ മാത്രമല്ല മാതളനാരകത്തിന്റെ ജ്യൂസ്, തൊലി, കായ്, പൂവ്, ഇല ഇവയെല്ലാം ഔഷധഗുണമുള്ളതാണ്. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്റെ  ഭാഗമാക്കിയാൽ രോഗപ്രതിരോധ ശേഷി വർധിക്കും. ദഹനസംബന്ധിയായ പ്രശ്നങ്ങൾക്ക് മാതളനാരങ്ങ ഉത്തമ പ്രതിവിധിയാണ്. വിളർച്ചയുള്ളവർക്ക് പതിവായി കഴിക്കാൻ ഡോക്ടർമാർ നിർദേശിക്കുന്ന ഫലം കൂടിയാണ് മാതളനാരങ്ങ. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു. മാതളനാരങ്ങ കഴിക്കുന്നത് ശീലമാക്കിയാലുള്ള കൂടുതൽ ഗുണങ്ങൾ നോക്കാം.... 

ഹൃദയത്തെ സംരക്ഷിക്കും...

Amazing Benefits Of Eating Pomegranate​മാതളനാരങ്ങയുടെ ജ്യൂസ് കുടിക്കാൻ ഇനി മടിക്കേണ്ട. ഇത് ശരീരത്തിൻ്റെ ആകെയുള്ള ആരോഗ്യത്തിനു മാത്രമല്ല, ഹൃദയാരോഗ്യത്തിനും മികച്ചതാണ്.  ഹൃദയത്തിൻ്റെ മസിലുകളിൽ വന്നെത്തുന്ന കൊഴുപ്പിനെ അകറ്റാൻ മാതളനാരങ്ങ സഹായിക്കും.ഹൃദയത്തിൽ അണുബാധയുണ്ടാകാനുള്ള സാധ്യത മാതള നാരങ്ങ കഴിക്കുമ്പോൾ കുറയും. ഇത് ധാരാളം ഹൃദയപ്രശ്‌നങ്ങൾ ഒഴിവാക്കാനും സഹായിക്കും.

പ്രമേഹത്തെ അകറ്റും...

മാതളനാരങ്ങ ജ്യൂസിൽ പഞ്ചസാരയുടെ ആവശ്യമില്ല എന്നുള്ളതുകൊണ്ട് തന്നെ പ്രമേഹം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. ഒരു കപ്പ് ജ്യൂസില്‍ അടങ്ങിയിട്ടുള്ള ഗുണങ്ങൾ ഇവയാണ്- നാരുകള്‍ 6 ഗ്രാം, വിറ്റാമിന്‍ കെ 28 മില്ലി, വിറ്റാമിന്‍ ഇ 1 മില്ലി ഗ്രാം, പ്രോട്ടീന്‍ 2 ഗ്രാം തുടങ്ങി നിരവധി ഘടകങ്ങളാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. ഇവ പ്രമേഹ സാധ്യത ഇല്ലാതാക്കുന്നു. 

ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം...
ദഹന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ മാതള നാരങ്ങ മികച്ചതാണ്. കുട്ടികളിൽ ഉണ്ടാവുന്ന വയറിളക്കം പോലെയുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമാണ് മാതള നാരങ്ങ ജ്യൂസ്.
 
വ്യക്കകൾക്ക് സംരക്ഷണമേകും...

Amazing Benefits Of Eating Pomegranate​മാതള നാരങ്ങ വ്യക്കകളെ സംരക്ഷിക്കും. പല വ്യക്ക രോഗങ്ങളെ തടയാനുളള കഴിവ് മാതളത്തിനുണ്ട്. വ്യക്കരോഗികൾ ദിവസേനെ മാതള നാരങ്ങ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. മാതളത്തിൻ്റെ കുരുക്കൾ പാലില്‍ അരച്ച് കുഴമ്പാക്കി സേവിക്കുന്നത് കിഡ്‌നിയിലും മൂത്രാശയത്തിലുമുണ്ടാകുന്ന കല്ലുകളെ ലയിപ്പിച്ച് കളയാൻ സഹായിക്കുമെന്ന് .കരുതപ്പെടുന്നു.

ഗർഭിണികള്‍ക്ക് ഉത്തമം...

ഗർഭിണികൾക്കും മാതളനാരങ്ങ ഉത്തമമാണ്. മാതളനാരങ്ങയിലടങ്ങിയിരിക്കുന്ന ഇരുമ്പ് അനീമിയ അഥവാ വിളർച്ച അകറ്റാന്‍ ഫലപ്രദമാണ്. രക്തശുദ്ധീകരണത്തിനും നല്ലത്. ഗർഭസ്ഥശിശുവിൻ്റെ തലച്ചോറിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഓർമശക്തി മെച്ചപ്പെടുത്തുന്നതിനും സഹായകം. ജീവകം സി യുടെ ഒരു കലവറയാണ് മാതളപ്പഴം. ഓരോ ഗ്ലാസ് മാതളം ജ്യൂസ് ദിവസേന കഴിക്കുന്നത് പുരുഷന്‍മാരുടേയും സ്ത്രീകളുടേയും ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഗുണകരമാണ്.

കൊളസ്‌ട്രോൾ പരിഹരിക്കും...

കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ മാതളനാരങ്ങ കൊണ്ടുള്ള ജ്യൂസ് മാത്രം മതി. മാതളനാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു. 90%ത്തിലധികം കൊഴുപ്പും കൊളസ്‌ട്രോളും മാതള നാരങ്ങ ഇല്ലാതാക്കും.

ക്യാൻസറിനെ പ്രതിരോധിക്കുന്നു...

സ്ഥിരമായി മാതള നാരങ്ങ ജ്യൂസ് കഴിയ്ക്കുന്നത് ക്യാന്‍സറിനെ വരെ തടഞ്ഞു നിർത്തുന്നു. ആൻ്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായ മാതള നാരങ്ങ ദിവസവും കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

സൗന്ദര്യസംരക്ഷണത്തിനും...

സൗന്ദര്യ സംരക്ഷണത്തിനും മാതള നാരങ്ങ മികച്ചതാണ്‌. ചർമ്മത്തിൻ്റെ ഓജസും തേജസും വീണ്ടെടുക്കാൻ മാതളനാരങ്ങ സഹായിക്കും. മാതള നാരങ്ങയിൽ ചെറു നാരങ്ങ ചേർത്ത് പേസ്‌റ്റാക്കി 30 മിനിറ്റ്‌ മുഖത്ത്‌ പുരട്ടിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. മുഖത്തിന്‌ തെളിച്ചവും നിറവും ലഭിക്കും. അതുപോലെ തന്നെ മാതളനാരങ്ങ പെയിസ്‌റ്റില്‍ ഒരു ടീസ്‌പൂണ്‍ തേന്‍ ചേര്‍ത്ത്‌ മുഖത്തും കഴുത്തിലും പുരട്ടുന്നത് ചര്‍മ്മത്തിന്‌ തിളക്കം ലഭിക്കാൻ സഹായിക്കും.

രോഗപ്രതിരോധ ശേഷി കൂട്ടും...

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ വ്യക്തമായ പങ്കു വഹിക്കുന്ന പഴമാണ് ഇത്.

Follow Us:
Download App:
  • android
  • ios